വി ഡി സതീശൻ മികച്ച ഡിബേറ്ററാണെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗവും മുൻ ധനമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്. എന്തെങ്കിലും വാദങ്ങൾ കൊണ്ട് പിടിച്ചുനിൽക്കാൻ മുഖ്യമന്ത്രിക്ക് അറിയാമെന്നും മദ്യക്കമ്പനികളുമായി ഉണ്ടാക്കിയ ഡീൽ ബജറ്റിൽ തന്നെ അവതരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിയിൽ പോലും അവതരിപ്പിച്ചില്ല.വലിയ പ്രതിഷേധത്തിന് വഴി വച്ചു.തുടർന്ന് വേണ്ട വേണം എന്ന നിലപാടിൽ എത്തിയിരിക്കുന്നു.ഫിനാൻസ് ബില്ല് അവതരിപ്പിച്ചിട്ടില്ല.ഒരു ബജറ്റിനും ഈ രീതിയിലെ ഗതികേട് വന്നിട്ടില്ല.2018 19 ബജറ്റിൽ വിദേശമദ്യത്തിനുള്ള നികുതി കുറച്ചു.അത് വലിയ അഴിമതിയാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്.യഥാർത്ഥത്തിൽ വിദേശനിർമ്മിത വിദേശമദ്യം അത് കേരളത്തിൽ അതുവരെ നേരിട്ട് ഇറക്കുമതി ചെയ്ത സ്റ്റാർ ഹോട്ടലിൽ വിൽക്കുകയായിരുന്നു. വിൽക്കാനുള്ള അവകാശം ബിവറേജസ് കോർപ്പറേഷൻ നൽകി.150 % കസ്റ്റംസ് ഡ്യൂട്ടി ഇതിന് നൽകണം.210% വിൽപ്പന നികുതിയും കൂടി ചേരുമ്പോൾ വലിയ വിലയാകും.നിരോധിക്കുന്നതിന് തുല്യമാകും.അതുകൊണ്ട് 210% ത്തിൽ നിന്ന് 70% ആക്കി കുറച്ചു.ഇത് പരിശോധിച്ചതിനുശേഷം മുഖ്യമന്ത്രി പറയണം എനിക്ക് എന്ത് കിട്ടിക്കാണും എന്നത്.അന്ന് ഇത് സംബന്ധിച്ച് എന്തെങ്കിലും ചോദ്യം വി ഡി സതീശൻ ഉന്നയിച്ചിരുന്നോ.ഇന്ന് മുഖ്യമന്ത്രിക്ക് ചെയ്ത കാര്യത്തിൽ പിന്താങ്ങാൻ വാദങ്ങൾ ഇല്ല.നമ്മുടെ പ്രശ്നം കേരളത്തിലെ കൃഷിക്കാർക്ക് അവരുടെ പഴവർഗ്ഗങ്ങൾ വീര്യം കുറഞ്ഞ പാനീയങ്ങൾ ഉണ്ടാക്കുമ്പോൾ അധിക വരുമാനം ലഭിക്കും. അതിനുള്ള സാഹചര്യം കേരളത്തിൽ വേണം.ബക്കാർഡിയെ ഒന്നും കൊണ്ടുവരാൻ വേണ്ടിയല്ല ആ തീരുമാനം എൽഡിഎഫ് സർക്കാർ എടുത്തത്.വീര്യം കുറഞ്ഞ പാനീയങ്ങൾക്ക് നികുതി നിശ്ചയിച്ചില്ല.അത് മനപ്പൂർവ്വം എടുത്ത തീരുമാനമാണ്. സതീശനെ സമീപിച്ച മദ്യ കമ്പനികൾ കഴിഞ്ഞ സർക്കാരിനെയും സമീപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാർ അതിൽ തുടർനടപടി സ്വീകരിച്ചില്ല.ആദ്യ ബജറ്റിൽ തന്നെ നികുതി അംഗീകരിച്ചു കൊടുത്തു മുഖ്യമന്ത്രി.മദ്യാസക്‌തി കൂട്ടുമോ കുറയ്ക്കുമോ എന്നതല്ല ഞങ്ങളുടെ വിഷയം.ഫിനാൻസ് ബിൽ വരാൻ പോകുകയാണ്. അദ്ദേഹം നിശ്ചയിക്കട്ടെ എന്തുവേണമെന്ന്.ഇതുപോലെ കർഷക വിരോധ നടപടി വേറെയില്ല.ഞങ്ങൾ സ്വകാര്യ മൂലധനത്തിന് എതിരല്ല.എന്നാൽ സ്വകാര്യവൽക്കരണത്തിന് എതിരാണ്. ധാതുമണൽ ഖനനം പൊതുമേഖലയാണ് നടത്തുന്നത്.ധാതുമണൽ മേഖല സ്വകാര്യ മേഖലയ്ക്ക് മോദി സർക്കാർ തീറെഴുതുകയാണ്.കേരളത്തിൽ അത് ചെയ്യാൻ സാധിച്ചിട്ടില്ല. ബിഡ്ഡിൽ പങ്കെടുത്ത കമ്പനികളെ കുറിച്ച് എന്താണ് സർക്കാരിന് ഇപ്പോൾ മിണ്ടാട്ടം ഇല്ലാത്തത്.പൊതുമേഖല വിറ്റ് കാശാക്കാൻ ആകും സർക്കാരിൻറെ പരിപാടി. ബജറ്റിൽ പറഞ്ഞ പല കാര്യങ്ങളും ഇപ്പോൾ മാറ്റിപ്പറയേണ്ടി വരുന്നു. നടത്താൻ അനുവദിക്കില്ല എന്നതിൽ ഏറെക്കുറെ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.





0 تعليقات