ദേശീയ സെൻസസ് 2027, സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ പ്രക്രിയ എന്നിവ പട്ടികജാതി-പട്ടികവർഗ മേഖലകളിൽ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ എസ് സി, എസ് ടി പ്രൊമോട്ടർമാർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പരിപാടി എ.ഡി.എം. എൻ. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. സെൻസസ് മാസ്റ്റർ ട്രെയിനറായ നിഖിൽ എം ക്ലാസ് നയിച്ചു. സെൽഫ് എന്യൂമറേഷൻ നടപടിക്രമങ്ങൾ, ഓൺലൈൻ രജിസ്ട്രേഷൻ, വിവരങ്ങൾ രേഖപ്പെടുത്തുന്ന രീതി തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസ് ഇൻചാർജ് സുതീഷ് സി.പി., ജില്ലാ പട്ടികജാതി വികസന ഓഫീസർ ഒ.പി. രാധാകൃഷ്ണൻ, പട്ടികവർഗ വികസന വകുപ്പിലെ റിജേഷ് ഇ.വി. എന്നിവർ സംസാരിച്ചു.




0 تعليقات