ഒരു കല്ലറയിൽ രണ്ട് മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറ, പൊലീസ് അന്വേഷണം.

 


ദുരൂഹതയുണര്‍ത്തി കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫാന്റ് ജീസസ് ചര്‍ച്ചിലെ കല്ലറ. കല്ലറ തുറന്ന് പരിശോധിച്ചപ്പോള്‍ പായയില്‍ പൊതിഞ്ഞ വസ്തുക്കൾ കണ്ടെത്തി. ഉള്ളില്‍ മൃതദേഹമാണെന്നാണ് ഉയരുന്ന സംശയം. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി.ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും അറിഞ്ഞവര്‍ പുറത്ത് പറഞ്ഞില്ലെന്നും പ്രദേശവാസിയായ ജില്‍സ് ഉണ്ണിമാക്കല്‍ പറഞ്ഞു. പള്ളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയിലും കൂട്ടിച്ചേര്‍ത്തു.

മൃതദേഹമാണെന്ന് സംശയം തോന്നിയെന്നും ക്രിസ്ത്യന്‍ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹമാണോയെന്നും സംശയമുണ്ട്. പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കുമെന്നും പള്ളി വികാരി കൂട്ടിച്ചേര്‍ത്തു.




إرسال تعليق

0 تعليقات