എം ഡി എം എ യുമായി യുവാവ് അറസ്റ്റില്‍.

 



തളിപ്പറമ്പ:തളിപ്പറമ്പില്‍ എം ഡി എം എ  യുമായി യുവാവ് അറസ്റ്റില്‍.

പരിയാരം ചിതപ്പിലെപൊയിലില്‍ കാനത്തില്‍ വീട്ടിലെ  

കെ മുഹമ്മദ് അഫ്രീദി(26)നെയാണ് തളിപ്പറമ്പ് എസ് ഐ :

യു എച്ച് അസ്ബര്‍ബാബു അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ സംസ്ഥാനപാതയില്‍ സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് മുന്നില്‍ നിന്നും നഗരസഭ ഓഫീസിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ പ്രതി  പിടിയിലായത്.

വാഹനപരിശോധന നടത്തവെ നഗരസഭ ഓഫീസ് ഭാഗത്തേക്ക് കെ എല്‍-

59-ഡബ്ല്യു-0218 ഹിമാലയന്‍ ബൈക്കില്‍ എത്തിയ അഫ്രീദിയോട്   വാഹനം നിര്‍ത്താന്‍ പോലിസ് ആവശ്യപ്പെട്ടപ്പോള്‍ 

സ്പീഡ് കുറച്ച് വീണ്ടും മുന്നോട്ടേക്ക് എടുക്കാന്‍ ശ്രമിക്കവെ പോലീസ് തടഞ്ഞു

നിര്‍ത്തിയാണ് പിടികൂടിയത്.3.3325 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

പ്രതിയെ  ചോദ്യം ചെയ്തതില്‍ ചൊറുക്കള സ്വദേശിയും ഇപ്പോല്‍ മസ്‌ക്കറ്റില്‍ ജോലി ചെയ്തുവരുന്നതുമായ സഫ്വാന്‍ 

എം ഡി എം എ സൂക്ഷിച്ചുവെച്ച സ്ഥലത്തിന്റെ ലൊക്കേഷന്‍ മൊബൈല്‍ ഫോണില്‍ അയച്ചുതന്നത് പ്രകാരം അവിടെ പോയിഎടുത്ത് വരികയാണെന്ന് പോലീസിനോട് പറഞ്ഞു.

സഫ്വാന്‍ ക്യൂആര്‍ കോഡ് അയച്ചുതന്നത് പ്രകാരം അയാളുടെ ഭാര്യ ഫിദയുടെ അക്കൗണ്ടിലേക്ക് എം ഡി എം എ  യുടെ വിലയായ 45,000 രൂപ അയച്ചുകൊടുത്തതായും പ്രതി  സമ്മതിച്ചു.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലിസ്  പരിശോധിച്ചതില്‍ നിന്നും ഇത് സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 

12,670 രൂപയും  അഫ്രീദിയില്‍ നിന്ന് പോലിസ്  പിടിച്ചെടുത്തു.

ഗ്രേഡ് എ എസ് ഐ :  ഇബ്രാഹിം സീരകത്ത്,സി പി ഒ : എം പി നവാസ് എന്നിവരും പോലീസ് പട്രോളിംഗ് സംഘത്തില്‍ ഉണ്ടായിരുന്നു.

അഫ്രീദി നേരത്തെ എം ഡി എം എ  യുമായി പിടിയിലായിരുന്നു. 

വിദേശത്തുനിന്നും ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എം ഡി എം എ വില്‍പ്പന നടത്തുന്നതായി ലഭിച്ച വിവരം ഞെട്ടിക്കുന്നതാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി ഇതിന് പിറകില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.



إرسال تعليق

0 تعليقات