‘ഇപ്പോൾ ഒന്നും പറയാനില്ല’ വി സിമാർ RSS വേദിയിൽ പങ്കെടുത്ത സംഭവം; ഒഴിഞ്ഞുമാറി മന്ത്രി കെ എം ഷാജി

 

വി സിമാർ RSS വേദിയിൽ പങ്കെടുത്ത സംഭവം, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി കെ എം ഷാജി. വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാനില്ല. കേന്ദ്ര സർക്കാരിന്റെ നിലപാടുകളോട് എതിർപ്പുണ്ട്. മൈക്ക് കാണുമ്പോൾ എപ്പോഴും പ്രതികരിക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹയർ സെക്കണ്ടറി മേഖലയിലെ സീറ്റുകളുടെ കുറവിൽ അദ്ദേഹം പ്രതികരിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ വലുതാണ്. ഉടൻ പരിഹാരം സാധ്യമാകുന്ന ഒന്നല്ല. തത്കാലം സഹിക്കുകയെ നിവൃത്തിയുള്ളു. അത് സർക്കാരിന്റെ വീഴ്ച്ച ആണെന്ന് വേണമെങ്കിൽ വിമർശിച്ചോളൂ. ഈ.സർക്കാർ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും കെ എം ഷാജി വ്യക്തമാക്കി.RSS പരിപാടിയിൽ പങ്കെടുത്ത സർവകലാശാല വി.സിമാരെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രംഗത്തെത്തിയിരുന്നു. വിഷയത്തെ അതീവ ഗൗരവമായി കാണുന്നുവെന്നു. ഗുരുതരമായ വീഴ്ച്ച വി.സിമാർക്ക് ഉണ്ടായി. കേരളത്തിന്റെ വിദ്യഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസിലർമാരുടെ അന്തസിനും നിരക്കാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



Post a Comment

0 Comments