ഭാരതത്തിന്റെ ആദ്യത്തെ വ്യവസായ മന്ത്രിയും ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനുമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 ആം ജന്മദിനം ബിജെപി കൂത്തുപറമ്പ് മണ്ഡലം 36 റാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. തൊക്കിലങ്ങാടി അഡൽ ജി മന്ദിരത്തിൽ നടന്ന പരിപാടിയിൽ ബിജെപി സംസ്ഥാന സമിതി അംഗം ഒ. നിധീഷ് മുഖ്യ ഭാഷണം നടത്തി. സി. കെ സുരേഷ് അധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡന്റ് പി. ബിജു കൂത്തുപറമ്പ് നഗരസഭ കൗൺസിലർ കെ. രമിത, കെ സുരേഷ്, രാജേഷ് കുമ്മക്കരോത്ത്, സി. കെ രാജനാരായണൻ എന്നിവർ സംസാരിച്ചു. ഛായ ചിത്രത്തിന്റെ മുന്നിൽ പുഷ്പാർച്ചനയും നടന്നു.



0 Comments