157 വീടുകൾ സെപ്റ്റംബർ 30നകം പൂർത്തീകരിക്കും, സർക്കാർ ടൗൺഷിപ്പിൽ വീടുകളുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കും; മന്ത്രി ടി സിദ്ദിഖ്.

 

സർക്കാർ ടൗൺഷിപ്പിൽ ബാക്കിയുള്ള വീടുകളുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്. 157 വീടുകൾ സെപ്റ്റംബർ 30നകം പൂർത്തീകരിക്കും. ടൗൺഷിപ്പിൽ താമസം തുടങ്ങിയ ആളുകളുടെ ദിനബത്തയും ഭക്ഷണകൂപ്പണം തുടരുമെങ്കിലും അവർക്കുള്ള മാസവാടക ഒഴിവാക്കുമെന്നും സിദ്ദിഖ് പറഞ്ഞു. വയനാട് കളക്ടറേറ്റിൽ നടന്ന ടൗൺഷിപ്പ് അവലോകന യോഗത്തിന് ശേഷമാണ് പ്രതികരണം.157 വീടുകൾ സെപ്റ്റംബർ 30 നകം പൂർത്തീകരിക്കും. ബാക്കിയുള്ള 62 വീടുകൾ ഡിസംബർ അവസാനത്തോടെ പൂർത്തീകരിക്കും. ബാക്കി സൗകര്യങ്ങളുടെ നിർമാണം ഉടൻ പൂർത്തീകരിക്കും. വീടുകൾക്ക് പുറമേയുള്ള സംവിധാനങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. സാസ്കി ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ അവലോകനവും നടന്നു. ദിനബത്ത വാടകയും കൊടുക്കാനുള്ള നടപടികൾ തുടങ്ങി. താമസം തുടങ്ങിയ ആളുകളുടെ വാടക ഒഴിവാക്കും.

അവർക്കുള്ള ദിനബത്തയും ഭക്ഷണ കൂപ്പണും തുടരും. ടൗൺഷിലെ ചുമതലകൾ കൃത്യമായി നൽകി. ടൗൺഷിപ്പിൽ ഉണ്ടാക്കുന്ന അധിക വെള്ളത്തിന്റെയും ചെളിയുടെയും പ്രശ്നം പരിഹരിക്കാൻ KSDMA യെ ചുമതലപ്പെടുത്തി. ദുരന്ത ബാധിത മേഖലയിലെ കാർഷിക ഭൂമി ക്രമീകരിച്ചു കൊടുക്കാം എന്നുള്ളത് സർക്കാരിന്റെ തീരുമാനം. അത് കൃത്യമായി പൂർത്തീകരിക്കും. അതിനാവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും.

വൈദ്യുതി എത്തിക്കാനുള്ള നടപടിയും പൂർത്തീകരിക്കും. കോൺഗ്രസ് വീടുകളുടെ നിർമാണം, 18 വീടുകളുടെ ലേഔട്ട് അനുമതിക്ക് നൽകി. ബാക്കിയുള്ള വീടുകൾക്ക് കൂടി അനുമതി നൽകും. പ്രണവ് C ഹരിയുടെ നിയമനത്തിലും മന്ത്രി പ്രതികരിച്ചു. മാധ്യമങ്ങൾക്ക് വാർത്ത നൽകാം. ഞാൻ നടത്തിയ വിദ്യാഭ്യാസ പദ്ധതിയുടെ എല്ലാ ഏകോപനത്തിൽ നേതൃത്വം നൽകിയ ആളാണ്. അദ്ദേഹത്തെ ബിസിനസുകാരനായി ചിത്രീകരിക്കാൻ ശ്രമിച്ചു. മികച്ച അക്കാഡമിക്ക് എക്സലൻസ് ഉള്ള ആളാണ്. മുഖ്യമന്ത്രിയോട് ശുപാർശ നൽകിയിട്ടില്ല. ഇങ്ങനെ വാർത്ത നൽകിയത് വിഷമത്തോടെ പ്രതികരിക്കുന്നു.



Post a Comment

0 Comments