ദേശീയ അണ്ടർ-7 ചെസ്സ്: കേരളത്തിന്റെ ആരാധ്യക്ക് ഏഴാം സ്ഥാനം


കണ്ണൂർ: നാഗ്പൂരിൽ സമാപിച്ച 39-ാമത് ദേശീയ അണ്ടർ-7 ചെസ്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ആരാധ്യ കൊമ്മേരി രജനീഷിന് ഉജ്ജ്വല നേട്ടം. ഒൻപത് റൗണ്ടുകളിൽ നിന്ന് 7 പോയിന്റ് നേടിയ ആരാധ്യ ദേശീയതലത്തിൽ ഏഴാം സ്ഥാനം കരസ്ഥമാക്കി.


 


കേരളത്തിൽ നിന്ന് 3 പെൺകുട്ടികളും 5 ആൺകുട്ടികളും പങ്കെടുത്തതിൽ ആദ്യ 20 സ്ഥാനക്കാരുടെ സമ്മാനപ്പട്ടികയിൽ ഇടംനേടിയ ഏക കേരള താരമാണ് ഈ കണ്ണൂർ സ്വദേശിനി.


അവസാന റൗണ്ടിൽ രണ്ടാം ബോർഡിൽ നടന്ന കടുത്ത പോരാട്ടത്തിൽ ടൂർണമെന്റിലെ റണ്ണറപ്പായ അദിത്രി മജൂംദാറിനെ (പശ്ചിമ ബംഗാൾ) ആരാധ്യ സമനിലയിൽ തളച്ചു. ടൂർണമെന്റിലുടനീളം വെറും ഒരു മത്സരത്തിൽ മാത്രമാണ് താരം പരാജയപ്പെട്ടത്. നാലും പത്തും സ്ഥാനക്കാർക്കിടയിൽ ഒരേ പോയിന്റായതിനാൽ (7പോയിന്റ് ) ബുക്കോൾസ് (Buchholz) ടൈ-ബ്രേക്കർ നിയമപ്രകാരമാണ് ആരാധ്യക്ക് ഏഴാം സ്ഥാനം ലഭിച്ചത്.



Post a Comment

0 Comments