ജൂലൈ 1 മുതൽ 5 വരെ ബ്ലാത്തൂർ സി. ആർ. സി & ഗ്രന്ഥലയം സംഘടിപ്പിക്കുന്ന വായനാപക്ഷാചരണ പരിപാടി വായനയുടെ വാതായനങ്ങൾ പുസ്തക ചർച്ച രമേശൻ ബ്ലാത്തൂരിന്റെ അധ്യക്ഷതയിൽ മുൻ സംസ്ഥാന ലളിതകലാ അക്കാദമി ചെയർമാൻ പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മരിച്ചവരുടെ യുദ്ധങ്ങൾ എന്ന പുസ്തകത്തിന്റെ എഴുത്തനുഭവങ്ങൾ വി. കെ ജോസഫ് പങ്കു വെച്ചു.
ചടങ്ങിൽ ഫിലിം ഡയറക്ടർ ജിജേഷ് ഭാസ്ക്കർ, എഴുത്തുകാരൻ ഷുക്കൂർ പെടയങ്ങോട്, പ്രശസ്ത എഴുത്തുകാരി ഷീജ ഗോപാൽ, വായനക്കാരി ഉണ്ണിമായ തുടങ്ങിയവർ ചടങ്ങിൽ പങ്കു ചേർന്നു
ജൂലൈ 1 മുതൽ 5 വരെ വൈകുന്നേരം 6 മണി മുതൽ 7.30 വരെയാണ് പുസ്തക ചർച്ച സംഘടിപ്പിക്കുന്നത്.
ജൂലൈ 2 ന് നടന്നു നീങ്ങിയ കനൽ വഴികൾ ദീപു ഊരത്തൂർ, ജൂലൈ 3 ന് എന്നിലെ നീ .. ഫൗസിയ മമ്മു, ജൂലൈ 4 ന് പുള്ളിയൻ... സോമൻ കടലൂർ ജൂലൈ 5 ന് വർഷം വന്നു കനത്തതും ഗ്രീഷ്മം നിന്നു പെയ്തതും... സുരേഷ് ആലക്കോടും എഴുത്തനുഭവങ്ങൾ പങ്കുവെക്കും..
ജിതേഷ് ഭാസ്കർ, ഷുക്കൂർ പെടയങ്ങോട്, മുരളി വായാട്ട്, സി. കെ സുജിത്ത്, ശ്രീവിദ്യ, വിജി മധുസൂദനൻ, ഡോ. വിജയത ആർ, മനോജ് കൊയ്യം എന്നിവർ പുസ്തക അവതരണം നിർവഹിക്കും. ഉണ്ണിമായ, ഷീജ ഗോപാൽ, പ്രണവേന്തു, കെ.പി രാഘവൻ, അനൂപ് സി. കെ, നന്ദന.സി, റീത്ത, ഗോപിക. വി, രേവതി എന്നിവർ പുസ്തക ചർച്ചയിൽ പങ്കു ചേരും
വീ വൺ കേരള നമ്മളൊന്ന്










0 Comments