കർഷക സംഘം ശ്രീകണ്ഠപുരം ഏരിയ സമ്മേളനം തുടങ്ങി

 


ശ്രീകണ്ഠപുരം: കർഷകസംഘം ശ്രീകണ്ഠപുരം ഏരിയ സമ്മേളനം കെ ആർ കുഞ്ഞിരാമൻ നഗറിൽ(കമ്മ്യൂണിറ്റി ഹാൾ) തുടങ്ങി. ഏരിയ പ്രസിഡന്റ് മലപ്പട്ടം പ്രഭാകരൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സംസ്ഥാന കമ്മിറ്റി അംഗം പി ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ വി സി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി എം അനിൽ കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കർഷകസംഘം സംസ്ഥാന ജോയിൻ സെക്രട്ടറി കെ കെ രാഗേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി ഗോപിനാഥ്, എം മോഹനൻ തുടങ്ങിയവർ സംസാരിച്ചു. മലപ്പട്ടം പ്രഭാകരൻ, പി സിന്ധു, ജിൽസൻ ആന്റണി എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. 




Post a Comment

0 Comments