ഇരിട്ടി: ഇരിട്ടി നന്മ പബ്ലിക് ലൈബ്രറി, നന്മ വയോജനവേദി, ഇരിട്ടി റോയൽ ലയൺസ് ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രമേഹ ബോധവത്ക്കരണ ക്ലാസ് ഇന്ന് ( ഞായറാഴ്ച്ച) വൈകിട്ട് 3 മണിക്ക് ഇരിട്ടി എൻ.പി റോഡിൽ നന്മ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.റിട്ട. ഡി.എം.ഒ (ഹോമിയോ) ഡോ.ജി.ശിവരാമകൃഷ്ണൻബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യും.
ഇരിട്ടി റോയൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് വി.എസ്. ജയൻഅധ്യക്ഷനാകും.
നന്മ വയോജനവേദി ഭാരവാഹികളായ വി.എം.നാരായണൻ, വിജയൻകുറ്റ്യാടൻ, നന്മ പബ്ലിക് ലൈബ്രറി ഭാരവാഹികളായ സി.കെ.ലളിത ടീച്ചർ, കെ.മോഹനൻ, സി.കെ.ശശിധരൻ മാസ്റ്റർ,പി.വി.പ്രേമവല്ലി എന്നിവർ സംസാരിക്കും.





0 تعليقات