മട്ടന്നൂർ: പൂവ്വച്ചാല്‍ ഖാദര്‍ ഫിലിം- ടെലിവിഷന്‍- മീഡിയ അവാര്‍ഡ് നേടിയ നടൻ സുര്‍ജിത്ത് പുരോഹിതിനെ എം മീഡിയ, മട്ടന്നൂര്‍ ജയകേരള എന്നിവര്‍ ചേർന്ന് അനുമോദിച്ചു. കെ.കെ. കീറ്റുകണ്ടി ഉദ്ഘാടനം ചെയ്തു. ബാവ മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. അമല്‍ മണി, കെ.ടി. വിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സീ കേരള ചാനലിലെ വല്യേട്ടന്‍ സീരിയലിലെ മികച്ച പ്രതിനായകനുള്ള പുരസ്‌കാരമാണ് സുര്‍ജിത്തിന് ലഭിച്ചത്.



0 Comments