മലയാള സിനിമയിൽ കൂടുതൽ SI വേഷങ്ങൾ ചെയ്ത നടൻ ആയതുകൊണ്ട് SI രാജശേഖരൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
ജോഷി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
സന്ദർഭത്തിലെ പോലീസ് ഇൻസ്പെക്ടർ, രാജാവിന്റെ മകനിലെ സംസ്ഥാന ആഭ്യന്തര മന്ത്രി എൻ. കൃഷ്ണദാസിന്റെ സഹായി സാബു, വഴിയോരകാഴ്ചകളിലെ ഡോക്ടർ, മുദ്രയിലെ ജുവനൈൽ ഹോമിലെ പോലീസ് Constable, നായർ സാബിലെ ജെയിംസിന്റെ സഹായി ഉലഹന്നാൻ, സേതുരാമയ്യർ സിബിഐയിലെ കണ്ണൂർ സെൻട്രൽ ജയിലിലെ ജയിലർ രാജു, താപ്പാനയിലെ പോലീസ് ഇൻസ്പെക്ടർ എന്നീ കഥാപാത്രങ്ങളാണ് ഓർമ്മയിൽ വരുന്നത്.
നമ്പർ 20 മദ്രാസ് മെയിൽ, പാറശ്ശാല പാച്ചു പയ്യന്നൂർ പരമു തുടങ്ങി ഒട്ടനവധി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2015 ൽ റിലീസ് ചെയ്ത ഒരു സെക്കൻഡ് ക്ലാസ് യാത്രയിലാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്. കോട്ടയം ചിങ്ങവനത്തായിരുന്നു താമസം.
സീരിയലുകളിലും സജീവമായിരുന്നു.





0 Comments