സമയത്തെ ചൊല്ലി തർക്കം; ഉമാ തോമസിന്റെ ഡ്രൈവർ ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി

 

തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ഡ്രൈവർ ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി. എംഎൽഎയുടെ ഡ്രൈവർ നവാസിനെതിരെയാണ് പരാതി. കാക്കനാട് മട്ടാഞ്ചേരി റൂട്ടിൽ ഓടുന്ന ബസ്സിലെ ജീവനക്കാരെയാണ് നവാസ് മർദിച്ചത്.

സമയത്തെ ചൊല്ലിയുണ്ടായ തർക്കവുമായി ബന്ധപ്പെട്ടായിരുന്നു മർദനം. കാക്കനാട് ഫോർട്ട് കൊച്ചി റൂട്ടിലോടുന്ന ഇൻഷ ബസിന്റെ ഉടമ കൂടിയാണ് നവാസ്. തൻ്റെ തലക്കും കഴുത്തിനും മർദ്ദനമേറ്റതായി കണ്ടക്ടർ നൗഫൽ. നവാസ് തന്നെയും മർദിച്ചുവെന്ന് ഡ്രൈവർ ആസിഫ് പറ‍ഞ്ഞു.


ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മർദ്ദനമേറ്റവർ നവാസിനെതിരെ തൃക്കാക്കര പോലീസിൽ പരാതി നൽകി. സമാന പരാതിയിൽ നവാസിനെതിരെ കഴിഞ്ഞവർഷം തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു.



Post a Comment

0 Comments