പയ്യന്നൂർ: എം എല്‍ എ എന്ന നിലയില്‍ തന്നോട് നിസ്സഹരിക്കുന്ന നിലപാട് ചില തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കുന്നതായി വി കുഞ്ഞികൃഷ്ണന്‍ എം എൽ എ .അത്തരം നിലപാട് സ്വീകരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നേടിയെടുക്കുന്ന കാര്യത്തില്‍ പ്രയാസമുണ്ടാകുമെന്നും എംഎല്‍എ പറയുന്നു. ചെറുപുഴ ഒഴികെ പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ മറ്റു തദ്ദേശ സ്ഥാപനങ്ങളെല്ലാം ഇടതുപക്ഷം ഭരിക്കുന്ന സാഹചര്യത്തില്‍ എം എല്‍ എ യുടെ വിമര്‍ശനം വലിയ ചര്‍ച്ചകൾ ക്കിടയാക്കുകയാണ്. എം എല്‍ എ എന്ന നിലയില്‍ തന്നോട് നിസ്സഹരിക്കുന്ന നിലപാട് ചില തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കുന്നതായും പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. ചെറുപുഴ പഞ്ചായത്ത് ഭരണസമിതി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പയ്യന്നൂർ എം എൽ എ. സര്‍ക്കാരില്‍ നിന്നും എം എല്‍ എ വഴിയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുക. എന്നാല്‍ എം എല്‍ എയോട് സഹകരിക്കേണ്ടതില്ലെന്ന നിലപാട് .ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ തടസ്സമായേക്കുമെന്നും. അത്തരം നിലപാട് തദ്ദേശസ്ഥാപനങ്ങള്‍ തിരുത്തുമോ എന്നത് കണ്ടറിയേണ്ടതാണെന്നും എംഎല്‍എ പറഞ്ഞു. എല്ലാ തദ്ദേശസ്ഥാപനങ്ങളോടും പ്രത്യേകിച്ച് വികസന കാര്യത്തില്‍ പിന്നോക്കമായിട്ടുള്ള പ്രദേശങ്ങളോടും ഉദാരമായ സമീപനമാണ് തനിക്കുള്ളതെന്നും എം എല്‍ എ പറഞ്ഞു. ചെറുപുഴ ഒഴികെ പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ പയ്യന്നൂര്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള 6 തദ്ദേശ സ്ഥാപനങ്ങളിൽ ഇടതുഭക്ഷം അധികാരത്തിലിരിക്കുന്ന സാഹചര്യത്തില്‍ വി കുഞ്ഞികൃഷ്ണൻ എം എല്‍ എയുടെ വിമര്‍ശനം വലിയ ചര്‍ച്ചകൾക്കിടയാക്കുകയാണ്.




0 تعليقات