പാലാ നഗരസഭയിൽ പുതിയ നീക്കം; ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടു വരാൻ എൽഡിഎഫ്.

 

പാലാ നഗരസഭയിൽ പുതിയ നീക്കം. ഭരസമിതിക്ക്‌ എതിരെ അവിശ്വാസം കൊണ്ട് വരാൻ എൽഡിഎഫ്. ഇന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകിയേക്കും. യുഡിഎഫിനുള്ളിലെ തർക്കം രൂക്ഷമയതോടെയാണ് എൽഡിഎഫ് നീക്കം.

പാലാ നഗരസഭയിൽ ഭരണ സ്‌തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ. യുഡിഫിൽ തന്നെ പ്രതിസന്ധിയാണെന്നും ഭരണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രായം കുറഞ്ഞ ഒരു ചെയർപേഴ്സൺ വന്നപ്പോൾ ഭരണത്തിൽ പ്രതിപക്ഷം പിന്തുണ നൽകി. അവിശ്വാസം കൊടുത്തത് പ്രതിപക്ഷത്തിന് ഭരണം പിടിക്കാൻ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Post a Comment

0 Comments