കണ്ണൂര്‍: കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പട്ടികജാതി ഗ്രൂപ്പുകള്‍ക്കുള്ള വാദ്യോപകരണങ്ങളും പ്രായമായവര്‍ക്കുള്ള കട്ടില്‍ വിതരണവും നടത്തി. പുഴാതി സോണല്‍ ഓഫീസ് കമ്മ്യൂണിറ്റി ഹാളില്‍ വെച്ചു നടന്ന പരിപാടി മേയര്‍ അഡ്വ.പി ഇന്ദിര ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിഷാം താണ സ്വാഗതം പറഞ്ഞു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദലി വി കെ, പട്ടികജാതി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സുമ കെ, പട്ടികജാതി വികസന ഓഫീസര്‍ മിനി ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നടനമേളം, ബ്രഹ്മശാസ്ത്ര വാദ്യസംഘം, നന്‍മ നാടന്‍കല നാട്ടറിവ്, നാദസ്വരം തകില്‍ വാദ്യസംഘം, ശ്രീഭഗവതി വാദ്യസംഘം എന്നിവര്‍ വാദ്യോപകരണങ്ങള്‍ ഏറ്റുവാങ്ങി.






0 Comments