അലക്ഷ്യമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; കൊച്ചയിൽ യുവാക്കൾക്കുനേരെ ക്രൂരമർദനം


കൊച്ചി തൃക്കാക്കരയിലുണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾക്ക് പരുക്ക്. വാഴക്കാല സ്വദേശികളായ നിസാം,ഷാഫി,അച്ചു എന്നിവർക്ക് ക്രൂര മർദനമേറ്റു. ഗുരുതരമായി പരുക്കേറ്റ അച്ചുവിനെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേരെ കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.യുവാക്കളെ മർദിച്ച കാറിലെത്തിയ മൂന്നംഗ സംഘത്തിനു വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. തൃക്കാക്കര എൻ ജി ഒ ക്വാർട്ടേഴ്സിനു സമീപം ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.കാറിലെത്തിയ മൂന്നംഗ സംഘം വാഴക്കാല സ്വദേശികളായ മൂന്ന് യുവാക്കളെ ക്രൂരമായി മർദിക്കുകയായിരുന്നു.അലക്ഷ്യമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതാണ് ക്രൂര മർദനത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.മർദനത്തിൻറെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വാഴക്കാല സ്വദേശികളായ നിസാം,ഷാഫി,അച്ചു എന്നിവർക്കാണ് മർദനമേറ്റത്.ഗുരുതരമായി പരുക്കേറ്റ അച്ചുവിനെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേരെ കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.യുവാക്കളെ മർദിച്ച മൂന്നംഗ സംഘം സംഭവത്തിനു ശേഷം കാറിൽ കടന്നുകളയുകയായിരുന്നു.



Post a Comment

0 Comments