ചാലക്കുടി മണ്ഡലത്തിൽ റേഷൻ വിതരണം അവതാളത്തിൽ; സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് എംഎൽഎ


റേഷൻ വിതരണം പ്രതിസന്ധിയിലായതിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് എം.എൽ.എ സനീഷ് കുമാർ ജോസഫ്. ചാലക്കുടി മണ്ഡലത്തിലെ റേഷൻ വിതരണം മുടങ്ങി, സാധാരണക്കാരായ ജനങ്ങൾക്ക് ഉൽപ്പന്നങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം. മാള കൊമ്പിടിയിൽ പ്രവർത്തിക്കുന്ന റേഷൻ വിതരണ ഗോഡൗണിലേക്കാണ് എം.എൽ എ ഉൾപെടെയുള്ള കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. മണ്ഡലത്തിൽ റേഷൻ വിതരണം മുടങ്ങി ജനങ്ങൾക്ക് റേഷൻ ഉത്പന്നങ്ങൾ ലഭിക്കാത്ത സാഹചര്യമാണ്. ഉദ്യോഗസ്ഥർ കരാറുകാരുമായി ഒത്തുകളി നടത്തി ഭക്ഷ്യവസ്തുക്കൾ മറിച്ചുവിൽക്കുകയാണ് എന്നും, ഇതു വഴി കോടികൾ തട്ടുകയാണെന്നും എം.എൽ എ പറഞ്ഞു. ബി.പി.എൽ വിഭാഗത്തിൽ ഉൾപെടെയുള്ള സധാരണക്കാർ വിതരണ കേന്ദ്രങ്ങളിൽ എത്തി വെറും കൈയ്യോടെ മടങ്ങുകയാണ്. ഗോഡൗണിൽ നിന്ന് ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവുള്ളതും പ്രതിസന്ധി ഇരട്ടിക്കാൻ കാരണമാകുന്നു. വകുപ്പ് മന്ത്രിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. സ്ഥലത്ത് ജില്ലാ കളക്ടർ എത്തി ചർച്ച നടത്തി.



Post a Comment

0 Comments