മത-സമുദായിക നേതാക്കൾ മുഖ്യമന്ത്രിയെ കാണുന്നതിനെ ഞങ്ങൾ എതിർത്തിട്ടില്ലെന്ന് മുഹമ്മദ് റിയാസ്. വിദ്വേഷ പ്രചാരകരെന്ന് ബ്രാൻഡ് ചെയ്യപ്പെട്ടവരെ വെള്ളപൂശുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പ്ലീഡർ നിയമനത്തിൽ സംഘപരിവാറുകാരനെ നിയമിച്ചതിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ല. കെഎസ്‌യു ഉന്നയിച്ച ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയതായും മുഹമ്മദ് റിയാസ് പറഞ്ഞു. ലോയേഴ്സ് കോൺഗ്രസിന്റെ പട്ടിക അനുസരിച്ചാണ് പ്ലീഡർ നിയമനം നടത്തിയത്, ഇത് സ്വജനപക്ഷപാതമാണ്. എങ്ങനെയാണ് എബിവിപി നേതാവ് പ്ലീഡർ പട്ടികയിൽ ഉൾപ്പെട്ടത്. ഞങ്ങളോട് ഇതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ലെന്നും കെ.എസ്.യു നേതാക്കളെ എങ്കിലും ബോധ്യപ്പെടുത്തണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. പിണറായി മസ്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ച എന്തായിരുന്നു എന്ന് എല്ലാവർക്കും അറിയാം. തലസ്ഥാനത്ത് ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള സംഘർഷം ചർച്ച ചെയ്യാനാണ് അന്ന് പോയത്. കെപിസിസി സെക്രട്ടറിക്കും കെ.എസ്.യു നേതാക്കൾക്കും മുഖ്യമന്ത്രി കാണാൻ അവസരം നൽകുന്നില്ല. എന്നാൽ വിദ്വേഷ പ്രചാരകരെ കാണാൻ മുഖ്യമന്ത്രി തയ്യാറാകുന്നു. കെപിസിസി സെക്രട്ടറിക്കും കെ.എസ്.യു നേതാക്കൾക്കും മുകളിലാണോ വിദ്വേഷ പ്രചാരകരുടെ സ്ഥാനമെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.




0 Comments