വയനാട് മെഡിക്കല്‍ കോളജ്: കളക്ടറേറ്റ് പടിക്കല്‍ ആക്ഷന്‍ കമ്മിറ്റി ധര്‍ണ നാളെ.

 



കല്‍പ്പറ്റ: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണത്തിന്‌കേന്ദ്രത്തിന്റെ(എസ്എച്ച്ആര്‍പിസി)നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വയനാട് മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ(ബുധന്‍)രാവിലെ 10 മുതല്‍ ഉച്ചവരെ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. വയനാട് ഗവ.മെഡിക്കല്‍ കോളജ് നിര്‍മാണം മടക്കിമലയ്ക്കടുത്ത് സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്ന് എസ്എച്ച്ആര്‍പിസി സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് അറിയിച്ചു. രാവിലെ എസ്‌കെഎംജെ സ്‌കൂള്‍ പരിസരത്ത് ഒത്തുചേരുന്ന ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പ്രകടനമായി കളക്ടറേറ്റ് പടിക്കല്‍ എത്തിയാണ് ധര്‍ണ നടത്തുക. സാമൂഹിക, രാഷ്ട്രീയ,സാംസ്‌കാരിക രംഗങ്ങളിലെ പ്രുമുഖര്‍ അഭിസംബോധന ചെയ്യും.



Post a Comment

0 Comments