ശ്വേതയുടെ സമിതി തുടരണമോ എന്ന് ചർച്ച; ശ്വേതയ്ക്കെതിരെ ‘അമ്മ’യിലെ ഒരു വിഭാഗം വനിതാ അംഗങ്ങൾ രം​ഗത്ത്


ശ്വേതയ്ക്കെതിരെ ‘അമ്മ’യിലെ ഒരു വിഭാഗം വനിതാ അംഗങ്ങൾ രം​ഗത്ത്. അമ്മയിൽ തെരഞ്ഞെടുപ്പ് വേണോ ശ്വേത തുടരണമോ എന്ന ചർച്ചയ്ക്കിടെയാണ് ശ്വേതയ്ക്കെതിരെ ചില അം​ഗങ്ങൾ രം​ഗത്തെത്തിയത്. അമ്മ ‘പെൺമക്കൾ’വാട്സാപ്പ് ഗ്രൂപ്പിലാണ് ശ്വേതയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വന്നത്. ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നു. ശ്വേതയെ നേരത്തെ വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കിയിരുന്നു. വരവ്-ചെലവ് കണക്കുകളിലെ വ്യക്തതക്കുറവാണ് അമ്മയിലെ തർക്കങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതേത്തുടർന്ന്ശ്വേത മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ രാജി വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഡ്‌ഹോക്ക് സമിതി രൂപീകരിച്ചിരുന്നത്. എന്നാൽ ഈ അഡ്‌ഹോക്ക് സമിതിയുടെ നിയമസാധുത ചോദ്യം ചെയ്ത് ശ്വേതാ മേനോൻ എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു. ഔദ്യോഗികമായി തങ്ങൾ രാജി വെക്കാത്ത സാഹചര്യത്തിൽ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് ബൈലോയ്ക്ക് വിരുദ്ധമാണെന്ന് ശ്വേത വാദിച്ചു. ശ്വേതയുടെ വാദം കോടതി താൽക്കാലികമായി അംഗീകരിക്കുകയും അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് ശ്വേതയുടെ ഭരണസമിതി വീണ്ടും ചുമതലയേറ്റത്.



Post a Comment

0 Comments