ഉളിക്കൽ മണിപ്പാറയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു


ഉളിക്കൽ: മണിപ്പാറയിൽ നുച്ചിയാട് മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. മണിപ്പാറയിലെ തൈപ്പറമ്പിൽ ജോൺകുട്ടി മെമ്മോറിയൽ ഹാളിൽ പുഷ്പ്പാർച്ചനയും ഉമ്മൻ ചാണ്ടി അനുസ്മരണവും നടന്നു. കെ.പി.സി.സി. മെമ്പർ ചാക്കോ പാലക്കലോടി ഉദ്‌ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡൻറ് കുര്യാക്കോസ് മണിപ്പാടത്ത് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് മെമ്പർ മേഴ്സി തുരുത്ത, മണ്ഡലം പ്രസിഡൻറ് ജോൺ പതാപറമ്പിൽ, മണിപ്പാറ വാർഡ് മെമ്പർ ബെന്നി തൈപ്പറമ്പിൽ, നുച്ചിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ബെന്നി ആഞ്ഞിലിത്തോപ്പിൽ, പെരുമ്പള്ളി വാർഡ് മെമ്പർ സിൽവി ജോൺ നാക്കുഴിക്കാട്ട്, മണ്ഡലം ട്രഷറർ തോമസ് കരിമ്പനക്കൽ, മണിക്കടവ് വാർഡ് മെമ്പർ മഞ്ജു സാബു ഇല്ലിക്കൽ,ഐഎൻടിയുസി പ്രസിഡൻറ് സേവ്യർ തെക്കേപുറത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സജി കോയിക്കൽ സ്വാഗതവും ,ബിജു കുന്നുംപുറത്ത് നന്ദിയും പറഞ്ഞു.



Post a Comment

0 Comments