ജിമ്മിന് എത്തുന്നവർക്ക് ലഹരിമരുന്ന് വിൽക്കാൻ ശ്രമം; കോഴിക്കോട് മൂന്നുപേർ പിടിയിൽ


കോഴിക്കോട് പയ്യാനക്കലിൽ ഡാൻസാഫ് സംഘത്തിൻ്റെ ലഹരി വേട്ട. ജിമ്മിന് എത്തുന്നവർക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കുറച്ച് നാളുകളായി പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള ബാക്ക് ടു ഫിറ്റ് ജിമ്മും ജംഷീറും ഡാൻ സാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. പിന്നാലെ ഇന്ന് രാവിലെ എന്ന് ജിംനേഷ്യത്തിൽ ഡാൻ സാഫ് സംഘവും പന്നിയങ്കര പൊലീസും പരിശോധന നടത്തുകയായിരുന്നു.



إرسال تعليق

0 تعليقات