ആമിർ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരാകുന്നു; ചടങ്ങ് ജൂലൈ അഞ്ചിന് ബാന്ദ്രയിൽ.

 

ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാറ്റും വിവാഹിതരാകുന്നു. ജൂലൈ അഞ്ചിന് ആമിർ ഖാന്റെ ബാന്ദ്രയിലെ വസതിയിൽവെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം. 150 പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ വിദേശത്തുനിന്നെത്തുന്ന സുഹൃത്തുക്കളുടെയും സാന്നിധ്യമുണ്ടാകും.ബെംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ലിങ്ക്ഡ് ഇൻ പ്രൊഫൈൽ പ്രകാരം ബ്‌ളൂ മൗണ്ടെയ്ൻ സ്‌കൂളിൽ പഠിച്ച ഗൗരി 2004-ൽ ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ആർട്‌സിൽ നിന്ന് എഫ്ഡിഎ സ്റ്റൈലിങ് ആൻഡ് ഫോട്ടോഗ്രഫി കോഴ്‌സ് പൂർത്തിയാക്കി. ഇപ്പോൾ മുംബൈയിൽ ബിബ്ലണ്ട് എന്ന സലോൺ നടത്തുന്നു. ബാല്യകാല സുഹൃത്തായ റീന ദത്തയെയാണ് ആമിർ ഖാൻ ആദ്യം വിവാഹം ചെയ്തത്. 1986-ൽ വിവാഹിതരായ ഇവർ 2002-ൽ വേർപിരിഞ്ഞു. യുവനടൻ ജുനൈദ്, ഐറ എന്നിവർ മക്കളാണ്. 2005-ൽ ആമിർ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു. 2001-ൽ പുറത്തിറങ്ങിയ ആമിർ ചിത്രം ലഗാന്റെ സഹസംവിധായികയായിരുന്നു കിരൺ റാവു. സിനിമയുടെ സെറ്റിൽവെച്ചാണ് ഇവർ കണ്ടുമുട്ടിയത്. 2021-ൽ വേർപിരിഞ്ഞ ഇവർക്ക് വാടകഗർഭധാരണത്തിലൂടെ പിറന്ന ആസാദ് എന്ന മകനുണ്ട്.സിത്താരെ സമീൻ പർ ആണ് avasanam പുറത്തുവന്ന ആമിർ ഖാൻ ചിത്രം. സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ തിയേറ്ററിൽ മികച്ച പ്രതികരണമാണ് നേടിയത്. ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം.



Post a Comment

0 Comments