ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷാ പേപ്പറില്‍ പിഴവ്

 

കേരള യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്. BSC രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഉത്തരവും രേഖപ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് എക്‌സാമിനേഷനോട് പരീക്ഷാ കണ്‍ട്രോളര്‍ വിശദീകരണം തേടി.വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാന്‍ കേരളാ യൂണിവേഴ്‌സിറ്റിക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിഷയം പരിശോധിക്കുമെന്ന് മാത്രമാണ് അറിയിച്ചത് . ഇങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ടെന്ന കാര്യം കേരള യൂണിവേഴ്‌സിറ്റി സ്ഥിരീകരിക്കുന്നുണ്ട്.



Post a Comment

0 Comments