ജില്ലയിലെ ഗ്രൂപ്പ് വില്ലേജുകൾ വിഭജിക്കണമെന്ന ആവശ്യം സർക്കാറിൻ്റെ പരിഗണനയിലുണ്ടെന്നും എന്നാൽ സെൻസസ് നടക്കുന്ന സാഹചര്യത്തിൽ വില്ലേജുകളുടെ വിഭജനം പ്രായോഗികമല്ലെന്നും റവന്യു വകുപ്പ് മന്ത്രി എപി അനിൽ കുമാർ പറഞ്ഞുഎന്നാൽ വില്ലേജുകൾ വിഭജിക്കുന്ന കാര്യം പരിഗണിക്കുമ്പോൾ ചെങ്കള വില്ലേജ് ഓഫീസ് തീർച്ചയായും സർക്കാരിന്റെ പരിഗണനയിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.പുതിയ വില്ലേജ് ഓഫീസ് കെട്ടിടമെ ന്നാൽ ജീവനക്കാരുടെ സൗകര്യം മാത്രമല്ലെന്നും മികച്ച സേവനം ലഭിച്ച പൊതുജനങ്ങളുടെ സംതൃപ്തി കൂടിയാണെന്നും റവന്യൂ വകുപ്പ് മന്ത്രി പറഞ്ഞു .ചെങ്കള സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ പക്ഷം ജനപക്ഷമാണ്.ഭൂമി തരം മാറ്റം, പട്ടയം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വേഗത്തിലും സുതാര്യവുമാക്കി പൊതുജനങ്ങൾക്ക് മികച്ചും സേവനം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം 100 ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് 25000 ഭൂമി തരം മാറ്റൽ അപേക്ഷകൾ പരിഹരിക്കാൻ തീവ്രശ്രമം നടക്കുന്നു.5000 പട്ടയങ്ങളും നൽകാൻ ലക്ഷ്യമിടുന്നു.
ജനനം മുതൽ മരണം വരെയുള്ള ഒരാളുടെ ജീവിതചക്രത്തിൽ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ വില്ലേജ് ഓഫീസുകളുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് നടത്തുന്ന പങ്ക് ചെറുതെല്ലെന്നും ഉദ്യോഗസ്ഥരുടെ അഭാവം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ചെങ്കള വില്ലേജ് ഓഫീസ് രണ്ടായി വിഭജിക്കണമെന്നും ചടങ്ങിൽ അധ്യക്ഷനായ കല്ലട്ര മാഹിൻ എംഎൽഎ പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എംപി വിശിഷ്ടാതിഥിയായിരുന്നു.ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു .
ചെങ്കള വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം സമയ ബന്ധിതമായി പൂർത്തിയാക്കിയ കരാറുകാരൻ മനാഫ് എടനീരിനെ മന്ത്രി എ പി അനിൽകുമാർ ചടങ്ങിൽ ആദരിച്ചു.ലാൻഡ് റവന്യൂ കമ്മീഷണർ എച്ച് ദിനേശൻ
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള,ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജാക്കൊട്,മുൻ മന്ത്രിയായിരുന്ന സി ടി അഹമ്മദലി,ജില്ലാ പഞ്ചായത്ത് മെമ്പർ ജസ്ന മനാഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് നസീഫ, ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ ചെങ്കള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷുക്കൂർ ചെർക്കള, ഇഖ്ബാൽ ചേരൂർ,ശാന്തകുമാരി,ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം ഹാരിസ് തായൽ, എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹോസ്ദുർഗ്ഗ് തഹസിൽദാർ രമേശൻ പൊയിനാച്ചി, കാസർകോട് തഹസിൽദാർ ശ്രീകുമാർ, താഹസീൽദാ ർ ( ഭൂരേഖ ) പി സജിത്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി കെ ഫൈസൽ, പി എം എ കരീം,ജലീൽ എരുതുംകടവ്,ജിറ്റോ ജോസഫ്,ബിജു ഉണ്ണിത്താൻ, ഹരീഷ് ബി നമ്പ്യാർ, ഉമേശ ന്‍,എന്‍ കെ പ്രഭാകരൻ, നാഷണൽ അബ്ദുള്ള,സി എച്ച് മുഹമ്മദ് ചായിന്റടി എന്നിവർ സംസാരിച്ചു
റവന്യൂ ദുരന്തനിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ ജീവൻ ബാബു സ്വാഗതവും എഡിഎം പി ഉദയകുമാർ നന്ദിയും പറഞ്ഞു
സ്പെഷ്യൽ അസിസ്റ്റൻസ് സ്കീം ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന പദ്ധതിയുടെ സഹായത്തോടെയാണ് സ്മാർട്ട് വില്ലേജ് ഓഫീസായി ചെങ്കള വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത് സംസ്ഥാന സർക്കാരിന്റെ പ്രഥമ 100 ദിന കർമ്മ പദ്ധതികളോട നുബന്ധിച്ചാണ് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.





0 Comments