ജില്ലയിലെ പല ആശുപത്രികളിലും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ക്ഷാമം എംഎൽഎമാരായ ടി കെ ഗോവിന്ദൻ, പി കെ പ്രവീൺ എന്നിവർ ചൂണ്ടിക്കാട്ടി. ജില്ലയിൽ ഡോക്ടർമാരുടെ മാത്രം 99 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ മറുപടി നൽകി. പി.എസ്.സി നിയമനം നടക്കുന്നുണ്ട്. താത്കാലികമായി ഡോക്ടർമാരെ നിയമിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ജില്ലയിൽ കൂടി വരുന്ന ബാങ്ക് ജപ്തികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ടി.കെ ഗോവിന്ദൻ എംഎൽഎ പറഞ്ഞു.





0 Comments