ആറുമാസം പ്രായമുളള കുട്ടിക്ക് മരുന്ന് ഓവര്‍ഡോസ് നല്‍കിയെന്ന് പരാതി; ആലുവയിൽ ഡോക്ടര്‍ക്കെതിരെ കേസ്


കൊച്ചി: ആറുമാസം പ്രായമുളള കുട്ടിക്ക് മരുന്ന് ഓവര്‍ഡോസ് ആയി നല്‍കിയെന്ന പരാതിയിൽ ഡോക്ടര്‍ക്കെതിരെ കേസ്. ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ഹബ്‌ന റുബ്ഷിയക്കെതിരെയാണ് കേസ്. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ആലുവ പൊലീസ് കേസെടുത്തത്. ഇമ്മ്യൂണൈസേഷന്‍ വാക്‌സിന്‍ കുത്തിവെപ്പ് എടുത്തപ്പോള്‍ മരുന്ന് ഓവര്‍ഡോസ് നല്‍കിയെന്നാണ് പരാതി. തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി എന്നാണ് മാതാപിതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നത്. കുഞ്ഞ് അപകടാവസ്ഥ തരണം ചെയ്തതിന് ശേഷമാണ് മാതാപിതാക്കള്‍ ആലുവ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്.



Post a Comment

0 Comments