ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനം; വള്ളിത്തോട്ടിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി


വള്ളിത്തോട്: കാരുണ്യ സ്പർശിയായ ജനകീയ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ വള്ളിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ. വള്ളിത്തോട്ടിൽ പുഷ്പാർച്ചനയും  അനുസ്മരണവും നടത്തി അനുസ്മരണ പരിപാടിക്ക് മണ്ഡലം സെക്രട്ടറി ലാസർ  സ്വാഗതവും മണ്ഡലം പ്രസിഡണ്ട് വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ മട്ടണി വിജയൻ സംസാരിച്ചു. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മൂര്യൻ രവീന്ദ്രൻ, ബ്ലോക്ക് നേതാക്കളായ ടോമി ആഞ്ഞിലി തോപ്പിൽ, ഉലഹന്നാൻ പേരേപറമ്പിൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മിനി പ്രസാദ്, പഞ്ചായത്ത് മെമ്പർമാരായ സുജ ചന്ദ്രൻ, ആന്റോ, മണ്ഡലം ഭാരവാഹികളായ സജീവൻ, ബാലൻ ചാത്തോത്ത്, ചന്ദ്രിക, ചാണ്ടി, സിബി, ബേബി, സതീശൻ, പവിത്രൻ തുടങ്ങിയവരും അനുസ്മരിച്ചു.



Post a Comment

0 Comments