ഡിവൈഎഫ്ഐ മാർച്ചും ധർണയും


ശ്രീകണ്ഠപുരം: കൂട്ടുംമുഖം സിഎച്ച്സിയിൽ രാത്രികാല ഒപി നിർത്തിവച്ച നടപടയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കാവുമ്പായി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. കൂട്ടുംമുഖം പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് സിഎച്ച്സിക്ക് മുന്നിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് എൻ സി രഞ്ജിത്ത് അധ്യക്ഷനായി. മേഖല സെക്രട്ടറി ജ്യോതിഷ് ബാലകൃഷ്ണൻ, 

അക്ഷയ് രമേഷ്, അമൽരാജ് പി വി, അഞ്ജന സുരേഷ്, അശ്വന്ത് കൃഷ്ണൻ, നഗരസഭ കൗൺസിലറും സിപിഐ എം നേതാവുമായ ടി കെ പ്രഭാകരൻ, സിപിഐ എം കാവുമ്പായി ലോക്കൽ സെക്രട്ടറി പി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോക്ടറെ ഉടൻ നിയമിക്കാത്ത പക്ഷം നഗരസഭക്ക് മുന്നിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുവാനാണ് ആലോചന.



إرسال تعليق

0 تعليقات