ജനകീയ കമ്മറ്റി രൂപീകരണ യോഗം നടന്നു .

 



ഇരിക്കൂർ മണ്ഡലത്തിലെ ഒരു പ്രധാന റോഡായ തളിപ്പറമ്പ്- ശ്രീകണ്ഠപുരം - ഇരിട്ടി സംസ്ഥാന പാതയുടെ വികസനം നടപ്പാക്കണമെന്ന് ശ്രീകണ്ഠപുരത്ത് ചേർന്ന ജനകീയ കമ്മറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഇരിക്കൂർ തളിപ്പറമ്പ് എം.എൽ എ മാർക്കും നിവേദനം നൽകുന്നതിനും തീരുമാനിച്ചു. ശ്രീകണ്ഠപുരം വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ നഗരസഭ വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ബിജു,ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ നൂറുദ്ദീൻ,

വ്യാപാരി വ്യസായി ഏകോപന സമിതി പ്രസിഡണ്ട് സി.സി. മാമുഹാജി , കൗൺസിലർ സി. എം. തോമസ്, ചെങ്ങളായി പഞ്ചായത്ത് മെമ്പർ റജീന മുനീർ, എം. എ സുധാകരൻ, ഫിലിപ്പ് കുട്ടി കുഴിഞ്ഞോട്ട്, എ ഇബ്രാഹിം , എം. പി. കുഞ്ഞിമൊയ്തീൻ, മുഹമ്മദ് കുഞ്ഞി, പ്രൊഫ ടി.വി പുരുഷോത്തമൻ. എന്നിവർ പ്രസംഗിച്ചു.

കെ.പി. ലക്ഷ്മണൻ സ്വാഗതവും ഉത്തമൻ ശ്രീകണ്ഠപുരം നന്ദിയും പറഞ്ഞു 

തീരുമാനങ്ങൾ

1)ജനകീയ കമ്മറ്റി രൂപീകരിച്ചു

ഭാരവാഹികൾ :

രക്ഷാധികാരികൾ

കെ. സുധാകരൻ (എം. പി )

അഡ്വ:സജീവ് ജോസഫ്, (MLA ) ടി.കെ. ഗോവിന്ദൻ മാസ്റ്റർ, (MLA )

അഡ്വ:ഇ.വി രാമകൃഷ്ണൻ (നഗരസഭാ ചെയർമാൻ) പി.കെ. സുബൈർ (തളിപ്പറമ്പ് നഗരസഭ)

കുറുമാത്തൂർ,ചെങ്ങളായി, ഇരിക്കൂർ, പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡണ്ട്മാർ, ടി.കെ. സുലേഖ (പ്രസിഡണ്ട്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ) തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഇരിട്ടി നഗരസഭ ചെയർമാൻ, സി.സി മാമു ഹാജി

(വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്)

ചെയർമാൻ :കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ ചെയർമാൻ, വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി

 വൈസ് ചെയർമാൻമാർ

കെ.ബിജു (ചെയർമാൻ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി )

പി നൂറുദ്ദീൻ, (ചെയർമാൻ ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി )

സി . എം. തോമസ് (കൗൺസിലർ)

റജീന മുനീർ  ( മെമ്പർ , ചെങ്ങളായി പഞ്ചായത്ത്)

പ്രൊഫ ടി.വി. പുരുഷോത്തമൻ

എം.എ. സുധാകരൻ

ജന: കൺവീനർ

അഡ്വ: കെ.പി. ലക്ഷ്മണൻ

കൺവീനർമാർ 

ഉത്തമൻ ശ്രീണ്ഠപുരം 

ഫിലിപ്പ് കുട്ടി കുഴിഞ്ഞോട്ട്,

കെ.വി.മുഹമ്മദ് കുത്തി ,

ട്രഷറർ

എ. ഇബ്രാഹിം

2)ബഹു:മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് ഭീമഹർജി നൽകും. ഇതിന് ആഗസ്ത് 10 ന് ശ്രീകണ്ഠപുരം ബസ്സ്റ്റാൻ്റിൽ ജനകീയ ഒപ്പുശേഖരണം നടത്തും

3) ബഹു MLA മാരെ പ്രതിനിധി സംഘം കണ്ട് സംസാരിക്കും

4) റോഡ് കടന്നു പോകുന്ന പഞ്ചായത്തുകളുടെ ബോർഡ് യോഗം ഈ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കാൻ  അഭ്യർത്ഥിക്കും

5 ) ഈ മേഖലയിലെ മുഴുവൻ ജനപ്രതിനിധികൾക്കും റോഡ് വികസനത്തിൻ്റെ പ്രാധാന്യം വിശദീകരിച്ച് കത്ത് നൽകുന്നതിനും തീരുമാനിച്ചു



إرسال تعليق

0 تعليقات