നിരവധി ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പാണ് എക്സ്. ഇപ്പോഴിതാ എക്സിൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ഇലോൺ മസ്‌ക്. പ്രീമിയം, പ്രീമിയം+ സബ്‌സ്‌ക്രൈബർമാർക്കാവും ഈ സേവനം ലഭ്യക്കുക. എക്‌സിനെ എല്ലാം കാര്യങ്ങളും ചെയ്യാൻ സാദിക്കുന്ന ഒരു സമ്പൂർണ ആപ്പായി മാറ്റിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ നീക്കം. നിലവിൽ യുഎസ് ഉപയോക്താക്കൾക്ക് മാത്രം ലഭിക്കുന്ന ഈ സേവനം യു.എസിന് പുറത്തേക്കും ഭാവിയിൽ ലഭ്യമാക്കിയേക്കാം.
നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാനും, വ്യക്തികൾ തമ്മിൽ പണം കൈമാറാനും, ബില്ലുകൾ അടയ്ക്കാനും, വയർ ട്രാൻസ്ഫർ വഴി പണം അയക്കാനും, മെയിൽ ചെക്ക് ചെയ്യാനും ഇതുവഴി സാധിക്കും. നിക്ഷേപങ്ങൾ ന്യൂജേഴ്‌സി ആസ്ഥാനമായുള്ള വായ്പാ ദാതാവായ ക്രോസ് റിവർ ബാങ്കിലാവും സൂക്ഷിക്കുക. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (FDIC) വഴി 250,000 ഡോളർ വരെയുള്ള ഇൻഷുറൻസും ലഭ്യമാക്കും. ചൈനയുടെ വീചാറ്റ് പോലെ എക്‌സിനെ മാറ്റാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മസ്‌ക് മുൻപ് പറഞ്ഞിരുന്നു. ഇതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്.
നിക്ഷേപങ്ങൾക്ക് പ്രതിവർഷം ആറ് ശതമാനം വരെ പലിശ നൽകുമെന്ന് എക്സ് മണി പറയുന്നു. യുഎസിലെ ബാങ്കിങ് നിരക്കുകളെക്കാൾ കൂടുതൽ ആണ് ഇത്.







0 تعليقات