നീലേശ്വരത്തെ സാംസ്‌കാരിക പൈതൃക നഗരമായി പ്രഖ്യാപിക്കണം; രാജ്‌മോഹന്‍ ഉണ്ണിത്താൻ എം.പി


നീലേശ്വരത്തെ  സാംസ്‌കാരിക പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ഗ്രാമത്തിന്റെനിന്ന് തനിമയും നഗരത്തുടുപ്പിന്റെ പുതുമയുമുള്ള നീലേശ്വരത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും ചരിത്ര പ്രാധാന്യവും കണക്കിലെടുത്ത് നഗരത്തെ ജില്ലയുടെ സാംസ്‌കാരിക പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്ന് എം.പി നിര്‍ദ്ദേശിച്ചു. നീലേശ്വരത്തിന് രാജവംശത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ നൂറ്റാണ്ടുകളുടെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രം അവകാശപ്പെടാനുണ്ട്. 2010ലാണ് നീലേശ്വരം ജില്ലയിലെ മൂന്നാമത്തെ നഗരസഭയായി ഉയര്‍ന്നതെന്ന് എംപി ഓര്‍മിപ്പിച്ചു. മീഞ്ച,പൈവളിക ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ദേറമ്പളയില്‍ നിന്ന് പൈവളിഗെ ജോഡ്ക്കല്ലിലേക്കുള്ള പാലം നാല് വര്‍ഷമായി തകര്‍ന്നുകിടക്കുകയാണ്. ഏകദേശം 10 കോടി രൂപ ചെലവില്‍ പാലം പുനര്‍നിര്‍മ്മിക്കേണ്ട സാഹചര്യമുള്ളതിനാല്‍ അടിയന്തരമായി ഒരു തൂക്കുപാലമെങ്കിലും നിര്‍മ്മിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു. മലവെള്ളം കുത്തിയൊഴുകുന്ന സമയങ്ങളില്‍ പാലത്തിലൂടെയുള്ള യാത്ര സാധ്യമാകാത്തതിനാല്‍ പ്രദേശവാസികള്‍ക്ക് 12 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ടിവരുന്നു. ഉപ്പളപ്പുഴ മുറിച്ചുകടക്കാന്‍ 200ലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാലത്തിലൂടെ ദിവസേന 150-ലധികം കുട്ടികളും യാത്ര ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട് നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തിയ സംഭവവും ഉണ്ടായതായി ചൂണ്ടിക്കാട്ടി, പാലത്തിന്റെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് എം.പി. ആവശ്യപ്പെട്ടു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മ്മിക്കുന്നതിനായി മൈനര്‍ ഇറിഗേഷന്‍, പിഡബ്ല്യുഡി ബ്രിഡ്ജ്, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് തല പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.


ഷിഗെല്ല സ്ഥിരികരിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ എം.പി  നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. വിദ്യാലയം ആരംഭിക്കാന്‍ ആവശ്യമായ ഭൂമി ലഭ്യമാക്കണമെന്ന് എം.പി പറഞ്ഞു. കാഞ്ഞങ്ങാട്- കാസര്‍കോട് സംസ്ഥാന പാത -ചന്ദ്രഗിരി റോഡ്  പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്  അടിയന്തിര  നടപടി വേണമെന്ന് എം. പി പറഞ്ഞു. ഉണുപ്പങ്കല്ല് - മുള്ളങ്കോട് റോഡ് റീ ബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി അഞ്ച് കോടി വകയിരുത്തി നിര്‍മ്മാണം തുടങ്ങി നാല് വര്‍ഷമായിട്ടും പണി പൂര്‍ത്തീകരിച്ചിട്ടില്ല. രണ്ട് കിലോ മീറ്റര്‍ ദൂരം  മെറ്റല്‍ നിരത്തിയ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടക്കാനാവുന്നില്ലെന്ന് എംപി പറഞ്ഞു. സാങ്കേതികത്വത്തിൽ കുടുങ്ങി പാതിവഴിയിൽ നിൽക്കുന്ന ചീമേനിയിലെ ബസ് സ്റ്റാൻഡ് നിർമാണം പൂർത്തീകരിക്കുക. 

ഷിഗെല്ല സ്ത്രീകരിച്ച പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുക ഡോക്ടർമാരില്ലത്തതിനാൽ ബുദ്ധിമുട്ടുന്ന; പൂടംകല്ല് താലൂക്കാശുപത്രിയിൽ കിടത്തിച്ചികിത്സ മുടങ്ങിയത് അംഗീകരിക്കാനാവില്ല നിലവിലുണ്ടായിരുന്ന രോഗികളെ നിർബന്ധിത ഡിസ്‌ചാർജ് നൽകി വിട്ടയച്ച പ്രവർത്തി ഖേദകരമാണ് എംപി അറിയിച്

റെഡ് സോണിൽ പെട്ട  വെള്ളരിക്കുണ്ട് വടക്കാംകുന്നിലെ കരിങ്കൽ ക്വാറി ഖനനം: സംബന്ധിച്ചു പൊതു ജനങളുടെ ആശങ്കകൾ ദൂരീകരിക്കാൻ നടപടി സ്വീകരിക്കണം പ്രിൻസിപ്പലും അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ബുദ്ധിമുട്ടുന്ന ഉദുമ ഗവ. കോളേജ്, കരിന്തളം കോളേജ്  നീലേശ്വരം കാമ്പസ്

ചെറുവത്തൂർ എൻജിനിയറിങ് കോളേജുകളുടെ കാര്യത്തിൽ പ്രതിയെകം ശ്രദ്ധ പതിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് എംപിഎം യോഗത്തിൽ നിർദേശം നൽകി


പെരിയക്കും ചാലിങ്കാലിനുമിടയിൽ അപകടയാത്ര- ചാലിങ്കാൽ മൊട്ടയ്ക്കും പെരിയക്കും ഇടയിലെ ഓവുചാൽ നിർമാണപ്രവൃത്തി പാതിവഴിയിലാണ്. കേന്ദ്ര സർവകലാശാലയ്ക്ക് എതിർവശം കിഴക്കുഭാഗത്ത് അടിപ്പാതയ്ക്ക് സമീപം മുതൽ ചാലിങ്കാൽ മൊട്ടവരെ നീളത്തിൽ കുഴിയെടുത്തിട്ട് മാസങ്ങളായി.മഴയുടെ പേരിൽ പ്രവൃത്തി മുന്നോട്ടുപോകുന്നില്ല. ദേശീയ പാത അധികൃതർ ശ്രദ്ധിക്കണം 

തൃക്കരിപ്പൂർ: മധുരങ്കൈ മേഖലയിൽ ജലവിതരണം മുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ല.  മേഖലയിൽ ഒട്ടേറെ കുടുംബങ്ങൾ നേരിടുന്ന ശുദ്ധജല പ്രശ്നത്തിന് ഉടനടി പരിഹാരം കാണണം ,  ടാറിങ് തകർന്നു; കുണ്ടും കുഴിയുമായി കിടക്കുന്ന ചെമ്മഞ്ചേരി–ചുള്ളി റോഡ്ൽ  മലമുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം റോഡിലെത്തി ദുരിതം വിതക്കുന്ന അവസ്ഥ ഇല്ലാതാക്കാൻ PWD ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം , സ്ഥലം മാറിപ്പോയ ഒഴിവുകളിലേക്ക് ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയമിക്കാത്തതിനാൽ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റുന്നു. ഒരു ഡോക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,  ജെ.പി.എച്ച്.എൻ. എന്നിവരുടെ ഒഴിവാണ് പ്രധാനമായും നികത്താത്തത്. 


കഴിഞ്ഞ മാസം ചേർന്ന മുഖ്യ മന്ത്രിച്ചു വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ കാസര്കോഡ് ജില്ലയെ സംബന്ധിച്ചു ഉന്നയിച്ച സുപ്രധാന വിഷയങ്ങൾ ജില്ലാ വികസന സമിതിയുടെ മുഖ്യ അജണ്ടയായി എംപിയുടെ നേത്രത്വത്തിൽ ചർച്ച ചെയ്യുകയുണ്ടായി ആയതു സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കാൻ ജില്ലാ കളക്ടർക്കു എംപി നിർദേശം നൽകി -ഇവയിൽ പ്രധാനപ്പെട്ടവ ഇവയാണ് 


 2) ജില്ലയിലെ ഉദ്യോഗസ്ഥക്ഷാമം രൂക്ഷമാണ്.   ആരോഗ്യ വകുപ്പിൽ മാത്രം 40% ജീവനക്കാരുടെ കുറവുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ആകർഷിക്കുന്ന വിധം അധിക റിസ്ക് അലവൻസ്, പ്രൊമോഷൻ സാധ്യത എന്നിവ ഉറപ്പാക്കുന്ന പ്രഖ്യാപനം ഉണ്ടാവണം.


3. സർക്കാർ ജീവനക്കാർ സ്ഥലം മാറി പോകുകയാണ്  കാസർകോടിനായി പ്രത്യേക പി.എസ്.സി. നിയമനം നടത്തി 5 വർഷം ഇവിടെത്തന്നെ ജീവനക്കാർ ജോലി ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാക്കണം.  - ജീവനക്കാരെ ഇവിടെ തന്നെ നില നിർത്താൻ ആവശ്യമായ  നിയമ നിർമാണം നടത്തണം .പ്രൊമോഷൻ ലഭിച്ചാൽ കാസർഗോഡ്കു, പോലുള്ള ജില്ലകളിൽ കുറഞ്ഞത് 3 വർഷമെങ്കിലും ജോലി ചെയ്യണമെന്ന് നിഷ്കർഷിക്കണം


4)-കാസർകോട് വികസന പാക്കേജ്  വിഹിതം 200 കോടിയായി ഉയർത്തണം എംപിമാർക്കും പ്രൊപോസൽ സമ്പർപ്പിക്കാൻ വേണ്ടുന്ന തരത്തിലുള്ള മാറ്റം പദ്ധതി മാർഗ്ഗരേഖയിൽ വരുത്തണമെന്നു ആവശ്യപ്പെട്ടു   


5) വിദ്യാഭ്യാസ മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപടി വേണം.അതായത് CPCRI-യിൽ കാർഷിക കോളേജ് തുടങ്ങാനും,  മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയം തുടങ്ങാൻ സ്ഥലം നൽകിക്കൊണ്ട് പ്രൊപ്പോസൽ നൽകണം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾ കേന്ദ്രീകരിച്ചു പുതുതായി NCC CADETS UNIT തുടങ്ങാനും പ്രൊപ്പോസൽ നൽകണം. മാത്രമല്ല ജില്ലയുടെ ഗ്രാമീണ മേഖലകളിൽ KSRTC യുടെ ബസ് സർവ്വീസുകൾ പുതിയ  റൂട്ടുകളിലേക്ക് ആരംഭിക്കുന്നത്|  സംബന്ധിച്ച കാര്യത്തിൽ ഉടനടി തീരുമാനം വേണം പ്രത്യേകിച്ച് സ്ത്രീ യാത്രക്കാർക്ക് സൗജന്യ യാത്ര സാധ്‌ജ്യമായതു കാരണം കൂടുതൽ ആളുകൾ KSRTC യെ ആശ്രയിക്കുന്ന കാര്യം എംപി ചൂണ്ടികാണിച്ചു 


7)   കാഞ്ഞങ്ങാട്- കാസറഗോഡ് സംസ്ഥാന പാത -ചന്ദ്രഗിരി റോഡ്  പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്  അടിയന്തിര  നടപടി വേണം


(8)  സാംസ്കാരികപാരമ്പര്യവും ചരിത്രപ്രാധാന്യവും കണക്കിലെടുത്ത് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷണമുള്ള നീലേശ്വരത്തെ സാംസ്കാ രിക, പൈതൃക നഗരമായി പ്രഖ്യാ പിക്കണമെന്ന കാര്യം യോഗം പ്രത്യേകം ചർച്ച ചെയ്തു ഗ്രാമത്തിന്റെ തനിമയും നഗരത്തുടുപ്പിന്റെ പുതുമയുമുള്ള നീ ലേശ്വരത്തിന് രാജവംശത്തിന്റെ ആസ്ഥാനമെന്ന നിലയിൽ നൂറ്റാ ണ്ടുകളുടെ രാഷ്ട്രീയ, സാംസ്കാ രിക ചരിത്രം അവകാശപ്പെടാനു ണ്ട്. 2010-ലാണ് നീലേശ്വരം ജില്ല യിലെ മൂന്നാമത്തെ നഗരസഭയാ യി ഉയർന്നത്. എംപി യോഗത്തെ ഓർമിപ്പിച്


:ഉപ്പള കെ എസ് ഇ ബി സെക്ഷൻ  15000ത്തിലതികം കൺസ്യൂമർ ആണങ്കിൽ വിഭജിക്കണം എന്നാനു നിയമം എന്നാൽ  35000 ത്തിനുമുകളിൽ കൺസ്യൂമർ നിലവിലുണ്ട് ഉമ്മൻ ചാണ്ടി മന്ത്രി സഭയുടെ കാലം മുതൽ ഉളള ആവശ്യമാണ് അത്  പ്രത്യേകമായി പരിഗണിക്കണം, 


കഴിഞ്ഞ ഗവൺമൻറിൻറ കാലത്ത് ടെൻടർ ആയ, ബന്ദിയോട് ധർമത്തട്ക്ക റോഡ് രണ്ട് വശങ്ങളിലും വീതി കൂട്ടൽ കൊറേകാലമായുളള ആവശ്യമാണ് ഇത് ഉടനടി  പരിഗണിക്കണം,  മഞ്ചേശ്വരം പ്രദേശത്തെ   SC  ST കോളനികളിൽ അനധികൃതമായി നാടൻ മദ്യം ഉൽപ്പാദിപ്പിക്കനെതിരെ നടപടിയെടുക്കണം എംപി ആവശ്യപ്പെട്ടു .,അത്തരം പ്രദേശത്ത് പതിവായി സവാരി നടത്തുന്ന എക്സൈസിനും പോലീസിനും നിർദ്ദേശം നൽകണം, കുമ്പള ഗ്രാമപഞ്ചായത്തിലെ പഴയ ബീവറേജേ  ഔട്ട്ലെറ്റിന്റെ പ്രവർത്തനം ആരംഭിക്കണം.മാത്രമല്ല ഈ പ്രദേശങ്ങളിൽ മണലും ചുവന്ന മണ്ണും അനധികൃതമായി കടത്തുന്നത് തടയണം ഇവയ്ക്കുള്ള സ്വാഭാവിക  നിയന്ത്രണം നീക്കി  ചെറിയ വീടുകളുടെ നിർമ്മാണത്തിന് മണ്ണും മണലും നൽകുന്നതിനു  ഇളവ് നല്കാൻ നടപടി എടുക്കണമെന്ന് എംപി യോഗത്തിൽ ആവശ്യപ്പെട്ടു  


കാഞ്ചിക്കാട്ടെ മാലി പാലത്തിൽ ചെക്ക് ഡാം പുനർനിർമ്മിച്ചുകൊണ്ട് കുടിവെള്ള സൗകര്യം ഉണ്ടാക്കുക , കുംബ്ലെയിലെ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിന്റെ ബേഡി പാരാംബുക്ക് ചെയ്ത ഭൂമി റവന്യൂ വകുപ്പിൽ നിന്ന് മലബാർ ദേവസ്വം ബോർഡിന് കൈമാരാനുള്ള നടപടികൾ സ്വീകരിക്കുക  ബംബ്രാണ വില്ലേജിലെ  ഡിജിറ്റൽ സർവേ പൂർത്തിയാക്കുക , 


കുമ്പള ഗ്രാമപഞ്ചായത്തിലെ പാർത്ഥസുബ്ബ യക്ഷഗാന കലാക്ഷേത്രത്തിന്റെ പ്രവർത്തിയുടെ  ബില്ലിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കി ഉടനടി  പണം അനുവദിയ്ക്കണം MP നിർദേശിച്ചു



മുളിയാർ ബേഡഡുക്ക കാറഡുക്ക  കുറ്റിക്കോൽ എന്നീ പഞ്ചായത്തുകളിൽ കാട്ടുപോത്ത് .ആന, കാട്ടുപ്പന്നി എന്നിവയുടെ ശല്യം മൂലംകവുങ്ങ് തെങ്ങ് വാഴ എന്നിവ നശിപ്പികുന്നതുകൊണ്ട് വനമേഖലയോട് ചേന്നർ ഭാഗങ്ങളിൽ സോളാർ വേലി സ്ഥാപിക്കണം ബേഡഡുക്ക  കുണ്ടംകുഴിയിൽ പ്രവർത്തിക്കുന്ന മുഗാശുപത്രിയിൽ മൃഗ ഡോക്ടർ ,  കൊളത്തൂർ വില്ലേജ് ആഫിസിൽ വില്ലേജ് ഓഫിസർ നിയമനം അടിയന്തിരമായി നടത്തണം . ബേഡകം സർക്കാർആശു പത്രിയിൽ  8 ഡോക്ടർ ആണ് വേണ്ടത് ഇപ്പോൾ ഒരു ഡോക്ടർ മാത്രമാണ് ഉള്ളത് ഉച്ച കഴിഞ്ഞ് 1 മണി മുതൽ ഡോക്ടർ ഇല്ലാത്തതിനാൽ ഹോസ്പിറ്റൽ അടച്ചിടുന്നു ഇത് അംഗീകരിക്കാനാവില്ല . കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മാണം പുരോഗമിക്കുന്ന പുതിയ ബഹുനില കെട്ടിടത്തിൽ നിലവിൽ ഒരു ലിഫ്റ്റ് മാത്രമാണുള്ളത്. രോഗികൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമായ രീതിയിൽ കൂടുതൽ ലിഫ്റ്റുകളും റാമ്പ് സംവിധാനവും ഒരുക്കണം , ജീവനക്കാർക്കുള്ള നിലവിലെ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ കാലപ്പഴക്കം മൂലം ഉപയോഗയോഗ്യത നഷ്ടപ്പെട്ട നിലയിലാണ്. അവ ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിയുകയും പുതിയ ക്വാർട്ടേഴ്സ് സമുച്ചയം അനുവദിക്കുക,, പ്രസവ വാർഡ്, ഐ.സി.യു. ഉൾപ്പെടെയുള്ള അത്യാവശ്യ ചികിത്സാ സംവിധാനങ്ങൾ ആശുപത്രിയിൽ അനുവദിക്കുന്നതിനുള്ള നടപടികൾ  സംബന്ധിച്ചും എം പി യോഗത്തിൽ ചർച്ച ചെയ്തു .


മുളിയാർ - പേരടുക്കത്തെ വിസിബി കം ബ്രിഡ്ജ്  എം എൽ ആ യുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി നിർദ്ദേശങ്ങളിൽ  priority list ൽ മേൽ പദ്ധതി ഉൾപ്പെടാത്തതിനാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതികളിൽ ടി പദ്ധതി ഉൾപ്പെട്ടിരുന്നില്ല. കൂടാതെ വട്ടം തട്ട - പായങ്ങാട്-പായം റോഡിൽ പായങ്ങാട് ചാലിന് കുറുകെ പാലം ലഭ്യമാക്കുവാൻ കാസർകോട് വികസന പാക്കേജിന്  അപേക്ഷ നൽകിയത്നി പരിശോധിക്കണം  ഇൻവെസ്റ്റിഗേഷനു വേണ്ടി 3 ലക്ഷം രൂപ KDP വകയിരുത്തിയിട്ടുണ്ടെങ്കിലും ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടില്ല. ടെൻഡർ നടപടികൾ അടിയന്തിരമായി പൂർത്തീകരിച്ച് DPR തയ്യാറാക്കി സർക്കാരിലേക്ക് പ്രൊപ്പോസൽ അയച്ച് ഫണ്ട് ലഭ്യമാക്കണം എംപി[ഐ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു  കൂടാതെ ഉണുപ്പങ്കല്ല് മുള്ളങ്കോട് റോഡ് Rebuild  Kerala Initiative പദ്ധതിയിൽപ്പെടുത്തി 5 കോടി വകയിരുത്തി നിർമ്മാണം തുടങ്ങി 4 വർഷമായിട്ടും പണി പൂർത്തീകരിച്ചിട്ടില്ല. 2 കിലോ മീറ്റർ ദൂരം  മെറ്റൽ നിരത്തിയ റോഡിലൂടെ വാഹനങ്ങൾക്ക് കടക്കാനാവുന്നില്ല എംപി യോഗത്തെ അറിയിച്ചു 




തൃക്കരിപ്പൂര് ഗ്രാമപഞ്ചായത്തിൽ തങ്കയം മുക്കിൽ ട്രാഫിക് നവീകരണം പാസ്സായിടും PwD യുടെ അനാസ്ഥ കാരണം പ്രവൃത്തി ആരംഭിച്ചിട്ടില്ല ഇടയിലക്കാട് വലിയപറമ്പ റോഡ് ഹാർബറിങ്ങ് എഞ്ചിനീയറിങ്ങ് വർക്ക് തുടങ്ങി വളരെ മന്ദഗതിയിലാണ്. മാവിലാകടപ്പുറo - വലിയ പറമ്പ - മെക്കാഡം ടാറിങ്ങ് PWD ടെണ്ടർ നടപടി കഴിഞ്ഞ് പ്രവൃത്തി ആരംഭിച്ചിട്ടില്ല. ഈ റോഡുകളുടെ പണി ഉടൻ പൂർത്തിയാക്കാനുള്ള നടപടി തുടങ്ങണമെന്ന് എം പി യോഗത്തിൽ ആവശ്യപ്പെട്ടു.


ഒരിയാരിയിൽ പഴയ എംപി  ഫണ്ട് , സംസ്ഥാന സർക്കാർ  SC  ഫണ്ട് എന്നിവ ഉപയോഗിച്ചു   2012 ൽ നിർമ്മാണം, ആരംഭിച്ച് നിർമിതി കേന്ദ്ര ചെയ്യുന്ന കമ്മ്യൂണിറ്റി ഹാൾ  14 വർഷമായിട്ടും പൂർത്തീകരിച്ചിട്ടില്ല എന്ന് എംപി പറഞ്ഞു  പ്രശനങ്ങൾ പഠിച്ചു പദ്ധതി പൂർത്തീകരിക്കാൻ കളക്ടർക്കു നിർദേശം നൽകി  പയ്യന്നൂർ KSRTC ഡി പ്പോയിൽ നിന്ന് 1987 ൽ ആരംഭിച്ച KSRTC ബസ് റൂട്ട്ൽ  നാല്  KSRTC ബസ് ഓടിയിരിന്നു.  കൊറോണ സമയം  റൂട്ട് നിർത്തലാക്കിയത് ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല . ഈ വിഷയങ്ങളിൽ ശ്രദ്ധ കൊടുക്കണമെന്ന് എം പി ആവശ്യപ്പെട്ടു.


 വലിയപറമ്പ് ഗ്രാമപഞ്ചായത്തിൽ തൃക്കരിപ്പൂർ കടപ്പുറത്തു മറുകരയുമായി ബന്ധപെടാൻ  വേണ്ടി കഴിഞ്ഞ സർക്കാർ പാലത്തിന്റെ അപ്രോച് റോഡിനു ഇരു കരയിലും സ്ഥലം അക്വയർ ചെയ്യുകയും സാമ്പത്തിക അനുമതി ലഭിച്ചു എന്നറിയിച്ചു  . എന്നാൽ അതിനുശേഷം പാലം നിർമാണത്തിൽ ഒരു പുരോഗതിയും കാണുന്നില്ല അതുപോലെ പയ്യന്നൂർ മുൻസിപ്പാലിറ്റിയേയും തൃക്കരിപ്പുർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാടിയിൽ പുഴയ്ക്ക് റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ പണി ആരംഭിച്ചിട്ടും മെല്ലെ പോക്ക് കാരണം പ്രവർത്തി നടക്കുന്നില്ല. .മാത്രമല്ല  ജൽജീവൻ മിഷന്റെ പ്രവർത്തനം ആരംഭിച്ചത്  വളരെ മന്ദഗതിയിലാണ് ഇത് മൂലം കടുത്ത കുടിവെള്ള ക്ഷാമമാണ് തൃക്കരിപ്പൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലുള്ള വാർഡുകളിൽ അനുഭവപ്പെടുന്നത് എത്രയും പെട്ടെന്ന് ജലജീവൻ മിഷന്റെ പ്രവർത്തനം പൂർത്തീകരിക്കുവാനുള്ള നടപടി സ്വീകരിക്കണം എന്ന് എം പി ആവശ്യപ്പെട്ടു.


തങ്കയം കക്കുന്നം തലിച്ചാലം പിഡബ്ല്യുഡി റോഡ് പ്രവൃത്തി ആരംഭിച്ചിട്ട് ആറു വർഷത്തോളമായി ഇതുവരെയായും പ്രവർത്തി പൂർത്തീകരണം ആയിട്ടില്ല ഏകദേശം നാല് കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഈ റോഡ് കരാറുകാരന്റെ അനാസ്ഥ മൂലം പ്രവർത്തി നടക്കാതെ പോവുന്നു  എത്രയും പെട്ടെന്ന് റോഡിന്റെ പ്രവർത്തി പൂർത്തീകരിക്കുവാനുള്ള നടപടി സ്വീകരിക്കണം ആവശ്യമെങ്കിൽ കരാറുകാരനെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തി നീക്കണം പുതിയ ആളെ ഏൽപ്പിക്കണം 


  പാലാവയൽ  ,അത്തിയടുക്കം അംഗൻവാടികൾക്കു   (KDP) ഫണ്ട് അനുവദിച്ചു. പക്ഷെ പ്രവർത്തി തുടങ്ങാൻ സാധിച്ചിട്ടില്ല   ചിറ്റാരിക്കൽ ഫാമിലി ഹെൽത് സെന്റർ  . പണി ബാക്കിയുണ്ട്. അതിനായി AS പുതുക്കി ലനൽകണം . Palavayal (ഓടപ്പള്ളി - ഓടകൊല്ലി )750 മീറ്റർ സോളാർ ഫെൻസിങ് ടെൻഡർ പൂർത്തിയായി. പണി തുടങ്ങണം ഓടക്കൊല്ലി   ഭാഗത്തെ കേടായ സോളാർ ഫെൻസിങ് maintainanance നടപടി വേഗത്തിൽ ആക്കണം . മലയോര ഹൈവേ Kattamkavala ഭാഗത്തെ റോഡ് ടാറിങ് പ്രവർത്തികൾ ഇത് വരെ പൂർത്തിയായിട്ടില്ല അതുപോലെ ST വകുപ്പിൽ നിന്നും കുറ്റlത്താന്നിയിൽ ഒരു കമ്മ്യൂണിറ്റി ഹാൾ പണിയുന്നതിന് വേണ്ടിട്ട് ഫണ്ട് അനുവദിച്ചിട്ടുണ്ട് അതിന്റെ  തുടർനടപടി സ്വീകരിക്കണമെന്ന് എം പി യോഗത്തിൽ ആവശ്യപ്പെട്ടു.കാറ്റാൻകവല അതിരുമാവ് വാഴത്തട്ട് കോട്ടഞ്ചേരി ടൂറിസ്റ്റ് റോഡ് കെഡിപിയിൽ എസ്റ്റിമേറ്റ് എടുത്തതാണ് തുടർനടപടി പൂർത്തിയാക്കണം അതുപോലെ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വണ്ണാലക്കുന്ന് ST ഉന്നതി റോഡ് ടാർ ചെയ്യുന്നതിന് വേണ്ടിയുള്ള ഫയൽ തിരുവനന്തപുരം ഡയറക്ടറേറ്റിൽ ഉണ്ട് ഫണ്ട് പാസാക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം ഇടപെടൽ നടത്തണം എംപി നിർദേശിച്ചു  



 ചെറുവത്തൂർ–ചീമേനി–ഓടക്കൊല്ലി റോഡിന്റെ നിർമ്മാണം ആരംഭിച്ചിട്ട് ഒൻപത് വർഷമായിട്ടും 40 കിലോമീറ്ററിൽ ഒൻപത് കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്. ശേഷിക്കുന്ന പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്നും പ്ലാന്റേഷൻ ഭൂമിയിൽ ചുറ്റപ്പെട്ട ജനവാസകേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ടാറിട്ട റോഡുകളുടെ നിർമ്മാണവും പൂർത്തിയാക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.


മലയോര മേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായ പാണത്തൂർ എഫ്.എച്ച്.സിയിൽ പത്ത് വർഷമായി കിടത്തി ചികിത്സയില്ലാത്ത സാഹചര്യമാണുള്ളത്. ആവശ്യത്തിന് ഡോക്ടർമാരുമില്ല. കിടത്തി ചികിത്സ പുനഃസ്ഥാപിച്ച് ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്നും  കേരള–കർണാടക വനാതിർത്തി പങ്കിടുന്ന പനത്തടി പഞ്ചായത്തിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരമായി സോളാർ ഫെൻസിംഗും ഹാങ്ങിംഗ് വേലിയും അടിയന്തരമായി സ്ഥാപിക്കണമെന്നും  ഡി.ടി.പി.സി.യുടെ കീഴിലുള്ള റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലെ കോട്ടേജുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് മൂന്ന് വർഷമായിട്ടും തുറന്നുകൊടുത്തിട്ടില്ല. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കോട്ടേജുകൾ സഞ്ചാരികൾക്കായി തുറന്നുകൊടുക്കണമെന്നും അവിടുത്തെ  അനധികൃത നിർമ്മാണങ്ങൾ തടയണമെന്നും എം.പി. ആവശ്യപ്പെട്ടു. 


ദീർഘകാലമായി സർവീസ് നടത്തിയിരുന്ന പാണത്തൂർ–പാല കെ.എസ്.ആർ.ടി.സി. ബസ് പുനരാരംഭിക്കണമെന്നും കാഞ്ഞങ്ങാട്–പാണത്തൂർ സംസ്ഥാനപാത നാല് വരിപ്പാതയായി വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കൊട്ടോടി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിക്ക് തുക അനുവദിച്ചിട്ടും ഉപയോഗശൂന്യമായി കിടക്കുന്ന പദ്ധതി പ്രവർത്തനക്ഷമമാക്കി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും , വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ നിയമനവും നടത്തണമെന്നും, 1500 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂൾ മുതൽ വെള്ളരിക്കുണ്ട് ടൗൺ വരെയുള്ള പി.ഡബ്ല്യു.ഡി. റോഡിലെ ഫുട്പാത്തിൽ ഹാൻഡ്റെയിൽ സ്ഥാപിക്കണമെന്നും, താലൂക്ക് ഓഫീസിനോട് അനുബന്ധിച്ച് വാട്ടർ അതോറിറ്റി ഓഫീസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.


കാഞ്ഞങ്ങാട്–മലയോര മേഖലയിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അരയിപ്പാലം–മോനാച്ച–വാഴുന്നോറൊടി–നീലേശ്വരം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുത്ത് വീതി കൂട്ടി മെക്കാഡം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും കാഞ്ഞങ്ങാട് നഗരസഭയിൽ റൂഫാൻ പദ്ധതിയുടെ ഭാഗമായി പരമാവധി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്നും  ബളാൽ പഞ്ചായത്തിലെ മലയോര ഹൈവേയുടെ മരുതോം ഫോറസ്റ്റിലെ രണ്ട് കിലോമീറ്റർ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു., കോട്ടഞ്ചേരി വനസംരക്ഷണ സമിതിയുടെ ഫോറസ്റ്റിലെ ഒന്നരക്കോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പാക്കി ടൂറിസം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും, കോട്ടഞ്ചേരി ശങ്കരംകാനം പ്രദേശത്ത് പഞ്ചായത്തിന്റെ ഒരേക്കർ സ്ഥലത്ത് ടൂറിസം വകുപ്പുമായി ചേർന്ന് പദ്ധതി നടപ്പാക്കണമെന്നും . വെള്ളരിക്കുണ്ട് നിർമ്മാണത്തിലിരിക്കുന്ന ബസ് സ്റ്റാൻഡ്–ഷോപ്പിംഗ് കോംപ്ലക്സിന് കാസർഗോഡ് വികസന പാക്കേജിൽ നിന്ന് ഫണ്ട് അനുവദിക്കണമെന്നും, വികസന പാക്കേജിൽ ഫയൽ നിലവിലുള്ള ചെമ്മട്ടംചാൽ പാലം നിർമ്മിക്കണമെന്നും അശോകച്ചാൽ ചാലിന് കുറുകെ കമ്പിപ്പാലം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടു. ബളാൽ പഞ്ചായത്തിലെ 16ഓളം റോഡുകൾ പി.ഡബ്ല്യു.ഡി. ഏറ്റെടുത്ത് മെക്കാഡം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും എം.പി. നിർദേശിച്ചു 


കാസർഗോഡ് നഗരസഭയിലെ റോഡുകളുടെ മോശം അവസ്ഥ പരിഹരിച്ച് പൈപ്പ്‌ലൈൻ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾക്ക് ശേഷം റോഡുകൾ കൃത്യമായി പുനഃസ്ഥാപിക്കണമെന്നും കുഴികളും മറ്റും റിപ്പയർ ചെയ്യുന്ന  പ്രവൃത്തി വൈകുന്നതും ഒഴിവാക്കണമെന്നും ,അടഞ്ഞുകിടക്കുന്ന അഴുക്കുചാലുകളും തകർന്ന ഡ്രെയിനേജ് സ്ലാബുകളും നേരെയാക്കണമെന്നും   ആവശ്യപ്പെട്ടു. മാലിന്യസംസ്‌കരണത്തിലെ പോരായ്മകൾ പരിഹരിച്ച് റോഡരികിലെ മാലിന്യ നിക്ഷേപം ഒഴിവാക്കുകയും മാലിന്യങ്ങൾ ശരിയായി വേർതിരിച്ച് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ജൈവവിസർജ്ജ്യമല്ലാത്ത മാലിന്യങ്ങൾക്ക് ശാസ്ത്രീയ സംസ്‌കരണ സൗകര്യം ഒരുക്കണമെന്നും എം.പി. ബന്ധപ്പെട്ടവരോട് നിർദേശിച്ചു 


മധൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ കൊല്ലങ്കാന–കോട്ടക്കണ്ണി–കുക്കംകൂടൽ ജങ്ഷൻ റോഡ് പൂർണമായും തകർന്ന നിലയിലായതിനാൽ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡ് അടിയന്തരമായി നവീകരിക്കണമെന്നും,  കാസർകോട്–ആർഡിനഗർ–ഉളിയത്തടുക്ക–മധൂർ വഴി പട്ട്ളയിലേക്കും കാസർകോട്–വിദ്യാനഗർ–ഉളിയത്തടുക്ക–മധൂർ–കൊല്ലങ്കാന വഴിയും കെ.എസ്.ആർ.ടി.സി. ബസ് സർവീസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് അർണഗുഡ്ഡെ ഹരിജൻ ഉന്നതിയിലെ റോഡ്, കുടിവെള്ളം, വെളിച്ചം, ശ്മശാനം തുടങ്ങിയ വർഷങ്ങളായി പരിഹരിക്കാതെ കിടക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും എം.പി. ആവശ്യപ്പെട്ടു.



 ദിവസവും നൂറിലധികം രോഗികൾ എത്തുന്ന കിന്നിംഗാർ പി.എച്ച്.സിയിൽ നിലവിൽ ഒരു മെഡിക്കൽ ഓഫീസർ മാത്രമാണുള്ളത്. രണ്ട് മെഡിക്കൽ ഓഫീസർമാരെ ഉടൻ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. 


കാസർകോട് നിന്ന് ചൗക്കി–അർജാൽ വഴി കമ്പാറിലേക്ക് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. സർവീസ് 2016ൽ നിർത്തലാക്കിയതിനെ തുടർന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും പുനഃസ്ഥാപിക്കാൻ നടപടിയുണ്ടായിട്ടില്ല. സർവീസ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു.


ബെള്ളൂർ പഞ്ചായത്തിൽ കാസർകോട്–കിന്നിംഗാർ, കുമ്പള–പുത്തൂർ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സർവീസ് ഇല്ലാത്തതിനാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ബസ് സർവീസുകൾ അനുവദിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.


മീഞ്ച–പൈവളിക ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ദേറമ്പളയിൽ നിന്ന് പൈവളിക ജോഡ്ക്കല്ലിലേക്കുള്ള പാലം നാല് വർഷമായി തകർന്നുകിടക്കുകയാണ്. ഏകദേശം 10 കോടി രൂപ ചെലവിൽ പാലം പുനർനിർമ്മിക്കേണ്ട സാഹചര്യമുള്ളതിനാൽ അടിയന്തരമായി ഒരു തൂക്കുപാലമെങ്കിലും നിർമ്മിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു. മലവെള്ളം കുത്തിയൊഴുകുന്ന സമയങ്ങളിൽ പാലത്തിലൂടെയുള്ള യാത്ര സാധ്യമാകാത്തതിനാൽ പ്രദേശവാസികൾക്ക് 12 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ടിവരുന്നു. ഉപ്പളപ്പുഴ മുറിച്ചുകടക്കാൻ 200-ലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന പാലത്തിലൂടെ ദിവസേന 150-ലധികം കുട്ടികളും യാത്ര ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി ഒഴുക്കിൽപ്പെട്ട് നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തിയ സംഭവവും ഉണ്ടായതായി ചൂണ്ടിക്കാട്ടി, പാലത്തിന്റെ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് എം.പി. ആവശ്യപ്പെട്ടു ഈ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകി ഉടനടി എസ്റ്റിമേറ്റ്  എടുക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നല്കിയതായി ജില്ലാ കളക്ടർ അറിയിച്ചതായി എംപി പറഞ്ഞു 


കൂടാതെ ജില്ലയെ ആകെ ബാധിക്കുന്ന വിഷയങ്ങളിൽ അതാതു പ്രദേശത്തെ എം എൽ എ മാരും  ഉന്നത ഉദ്യോഗസ്ഥരും നേരിട്ട് തന്നെ  [പ്രത്യേകം ശ്രദ്ധ കൊടുത്തു  ചർച്ച ചെയ്ത മുഴുവൻ കാര്യങ്ങളിലും ഫലപ്രാദമായ ഇടപെടലുകൾ നടത്തി ആവശ്യമായ മാറ്റം കൊണ്ട് വരികയും നാടിൻറെ സമൂലമായ മാറ്റത്തിനും വികസനത്തിനും എല്ലാവരും ഒരുമിച്ചു ചേർന്ന് പ്രവർത്തിക്കണമെന്നും എംപി ജില്ലാ വികസന സമിതി  യോഗത്തിൽ   അഭ്യർത്ഥിച്ചു.



إرسال تعليق

0 تعليقات