എപ്പോഴാണ് ഏറ്റവും കൂടുതൽ വെള്ളം കുടിക്കുന്നത് എന്ന് ചോദ്യത്തിനുള്ള മറുപടി വേനൽക്കാലം എന്നാകും. ചൂടിൽ നിന്ന് രക്ഷപ്പെടാൻ ധാരാളം വെള്ളം കുടിച്ചിരുന്ന നമ്മളിൽ പലരും, എന്തുകൊണ്ടാണ് മഴക്കാലത്ത് വെള്ളം കൂടിക്കുന്നത് കുറയുന്നത്. കാരണം മഴക്കാലത്ത് അന്തരീക്ഷത്തിലെ തണുപ്പും വിയർപ്പും കുറയുമ്പോൾ ദാഹം തോന്നാതിരിക്കുക സ്വാഭാവികമാണ്.
എന്നാൽ ദാഹം തോന്നുന്നില്ലെന്ന കാരണത്താൽ വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിന് നല്ലതുമല്ല. നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനു, ദഹനപ്രക്രിയ വേഗത്തിലാക്കാനും. അവയവങ്ങളുടെ സുരക്ഷയ്ക്കും വെള്ളം അത്യാവശ്യമാണ്. മഴക്കാലത്ത് വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ ഡിഹൈഡ്രേഷനാകുന്നു. അത് നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും.വെളളം കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ
1.മഴക്കാലത്ത് കൃത്യമായി വെള്ളം കുടിക്കുമ്പോൾ രോഗപ്രതിരോധ സംവിധാനം നിലനിർത്താൻ കഴിയും
2.ജലാംശം കുറയുമ്പോൾ ശരീരം പെട്ടെന്ന് ക്ഷീണിക്കും
3.വെള്ളം കുടിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യും
4.ആവശ്യത്തിന് ജലാംശം ഉണ്ടാകുന്നത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു
5. ധാരാളം വെള്ളം കുടിക്കുന്നതിലുടെ ഡിഹൈഡ്രേഷൻ തടയാൻ കഴിയുന്നു





0 تعليقات