മദ്യപിച്ച് നിരന്തരം മർദിക്കുന്നു, ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ; പായസത്തിൽ ഉറക്കഗുളിക കലർത്തി ബോധം കെടുത്തി കൊലപാതകം

 

അമിത മദ്യപാനത്തെ തുടർന്നുള്ള മർദനം, നാൽപ്പതിനാലുകാരനായ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. 45 ദിവസത്തെ അന്വേഷത്തിനുശേഷമാണ് ഭർത്താവിൻറെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. വീടിൻ്റെ ബാത്റൂമിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. പുതിയ സിമൻ്റും ടൈൽസും കണ്ട് സംശയം തോന്നിയാണ് പൊലീസ് പരിശോധിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. കൊലപാതകം നടന്നത് മെയ് 18 ന് എന്ന് പൊലീസ് നിഗമനം.പായസത്തിൽ ഉറക്കഗുളിക കലർത്തി ബോധം കെടുത്തിയ ശേഷമായിരുന്നു കൊലപാതകം. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ ഭാര്യ റൂബി ശർമ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ റൂബി മെയ് പതിനെട്ടിന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സിക്കന്ദ്ര പൊലീസ് വീട്ടിലെത്തിയതോടെയാണ് ക്രൂരകൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

പൊലീസിനെ കണ്ട് റൂബി പരിഭ്രാന്തയായതോടെ പൊലീസിന് സംശയമുണ്ടാകുകയും അവരെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്‌തു. ഇതോടെ ഇവര്‍ സംഭവങ്ങളെല്ലാം പൊലീസിനോട് വിശദീകരിച്ചു. ഭരത്‌പൂര്‍ സ്വദേശിയായ സുരേന്ദ്രകുമാര്‍ ശര്‍മ്മ ഭാര്യ റൂബി, അമ്മ കമല, രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ക്കൊപ്പം രേണുകധാം കോളനിയിലായിരുന്നു താമസിച്ചിരുന്നതെന്ന് എസിപി ഹര്‍പര്‍വത് അമീഷ പറഞ്ഞു.റൂബിയുടെ പെരുമാറ്റത്തെക്കുറിച്ച് തുടക്കം മുതല്‍ തന്നെ കാണാതായ സുരേന്ദ്രശര്‍മ്മയുടെ മൂത്ത സഹോദരന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

റൂബിയെ പൊലീസ് അറസ്റ്റ് ചെയ്‌ത് കൂടുതല്‍ ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതടക്കം പരിശോധിക്കുന്നുണ്ട്. ഒപ്പം താമസിച്ചിരുന്ന ഭര്‍തൃമാതാവിനെയും മക്കളെയും ബന്ധുവീട്ടിലേക്ക് അയച്ച ശേഷമായിരുന്നു കൊലപാതകം. ഭര്‍ത്താവിനെ കുഴിച്ചിട്ട അതേ കുളിമുറിയില്‍ തന്നെയാണ് ഈ ദിവസങ്ങിലെല്ലാം റൂബി കുളിച്ചിരുന്നത്. അത് കൊണ്ട് അങ്ങനെയൊരു സംശയം ആര്‍ക്കും ഉണ്ടായില്ല.ആളുകള്‍ സുരേന്ദ്രയെ കുറിച്ച് അന്വേഷിക്കുമ്പോള്‍ അവര്‍ കരയുമായിരുന്നു. റൂബിയുടെ ഈ നാടകം ഏതാണ്ട് ഒന്നരമാസത്തോളം തുടര്‍ന്നു. ആര്‍ക്കും സുരേന്ദ്ര കൊല്ലപ്പെട്ടെന്ന് ഒരു സൂചനയും കിട്ടിയില്ല. എന്നാല്‍ ഭര്‍തൃമാതാവിന്‍റെ പെന്‍ഷനെ ചൊല്ലി സുരേന്ദ്രയുടെ സഹോദരന്‍ അനില്‍ ശര്‍മ്മയുമായുണ്ടായ ഒരു തര്‍ക്കമാണ് കൊലപാതകം പുറത്തറിയാന്‍ കാരണമായത്.



Post a Comment

0 Comments