‘വി ഡി സതീശനും ഞങ്ങളും തമ്മിലുള്ള ഡീലിന്റെ ഭാഗമായി എന്തും തീരുമാനിക്കാം എന്ന് അദാനി കരുതുന്നു, വിഴിഞ്ഞം തുറമുഖം കുത്തകവത്കരിക്കപ്പെടുന്ന സാഹചര്യം’; എം.വി. ഗോവിന്ദൻ


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതിയുടെ ഷെയർ എം എസ് സിക്ക് കൈമാറാനുള്ള തീരുമാനം അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാവാൻ ഇടയില്ല. ഞങ്ങളും വി ഡി സതീശനും തമ്മിലുള്ള ഡീലിന്റെ ഭാഗമായി എന്തും തീരുമാനിക്കാം എന്ന് അദാനി കരുതുന്നു. 25% ൽ അധികം ഷെയർ വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം. ഇത് നൽകുമോ എന്ന് വി ഡി സതീശൻ മറുപടി പറയണം. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റം തങ്ങൾ അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം സാധാരണക്കാർക്ക് വിശ്വസിക്കാൻ കഴിയുന്നതല്ല. പദ്ധതിയെക്കുറിച്ച് ധവളപത്രത്തിൽ വരെ രേഖപ്പെടുത്തിയ വി.ഡി. സതീശൻ ഇക്കാര്യങ്ങൾ അറിഞ്ഞില്ലെന്ന് പറയുന്നതും വിശ്വസനീയമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വി ബി ജി റാം പദ്ധതി പൂർണമായും അവതാളത്തിലായി. പാവപ്പെട്ട ജനങ്ങളെ നികൃഷ്ടരായി ആർഎസ്എസും ബിജെപിയും കാണുന്നു. പാവപ്പെട്ടവർക്ക് നേരെയുള്ള കടന്നാക്രമണം നടക്കുന്നു. കേരളത്തിൽ മാത്രമായി ബദൽ പദ്ധതി ആവിഷ്കരിക്കാൻ കഴിയില്ല. കേന്ദ്രസർക്കാരാണ് തിരുത്തേണ്ടത്. വി കെ നിഷാദിന്റെ ഡിവൈഎഫ്ഐ ഭാരവാഹിത്വം. ഡിവൈഎഫ്ഐയുടെത് സ്വതന്ത്രമായ തീരുമാനം. ശിക്ഷിക്കപ്പെട്ടയാളുടെ കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന് വ്യക്തതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



Post a Comment

0 Comments