ധർമ്മൻ ഏഴോമിന് ഒ കെ കുറ്റിക്കോൽ പുരസ്ക്കാരം.

 





തളിപ്പറമ്പ:          പ്രശസ്ത നാടക പ്രവർത്തകനും നടനും സംവിധായകനും 

ചമയ വിദദ്ധനുമായിരുന്ന 

ഒ കെ കുറ്റിക്കോലിൻ്റെ സ്മരണയ്ക്കായി 

തളിപ്പറമ്പ് പുരോഗമന കലാസാഹിത്യ സംഘം സമർപ്പിക്കുന്ന ഈ വർഷത്തെ നാടക അവാർഡിന് പ്രശസ്ത സംഗീതജ്ഞനും 

നാടക സംഗീത സംവിധായകനുമായ ധർമ്മൻ ഏഴോം തെരഞ്ഞെടുക്കപ്പെട്ടു.ചെറുപ്പം മുതൽ ജനകീയ നാടക

പ്രസ്ഥാനത്തിലും ജനകീയ സംഗീത ശാഖയിലും പ്രവർത്തിച്ചു

തുടങ്ങിയ ധർമ്മൻ ഏഴോം സംഗീതജ്ഞനായ 

സി ആർഭാഗവതരുടെ ( പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ്റെ ഇളയച്ഛൻ) കീഴിലാണ് സംഗീത പഠനം ആരംഭിച്ചത്.

കർണാടക സംഗീതം വായ്പ്പാട്ടിൽ മദ്രാസ് സർക്കാരിൻ്റെ ടെക്നിക്കൽ എക്സാമിനേഷൻ പരീക്ഷയിൽ വിജയിച്ച ധർമ്മൻ ആദ്യമായി നാടകത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഏഴോം നവോദയ 'ജൈത്രയാത്ര' എന്ന പേരിൽ അവതരിപ്പിച്ച പൊൻകുന്നം വർക്കിയുടെ 'വഴി തുറന്നു' എന്ന നാടകത്തിനു വേണ്ടിയാണ്.

ഒ വി നാരായണൻ രചിച്ച നാല്  പാട്ടുകൾ ധർമ്മനും, അബ്ദുൾ ഷുക്കൂറും ചേർന്ന് സംഗീതം നൽകി.തളിപ്പറമ്പ് പി സാവിത്രിയും ജോയിസ്സിയും ഷുക്കൂറും ചേർന്നാണ് പാടിയത്. 1970 കളുടെ തുടക്കത്തിൽ ഹാർമ്മോണിസ്റ്റായും പാട്ടുകാരനായും പ്രശസ്ത വിപ്ലവ ഗായകനായ കെ പി  ആർ പണിക്കർക്കൊപ്പം ചേർന്നു.കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മൂന്ന് വാഹന ജാഥകളിൽ കെ പി

ആറിനൊപ്പം ഹാർമ്മോണിസ്റ്റും ഗായകനുമായി ധർമ്മൻ ഏഴോം ആണ് സഞ്ചരിച്ചത്.1972 മുതൽ 1983 വരെ കേരളത്തിൽ മുഴുവനും പുറത്തുമായി

കെ പി  ആർ പണിക്കർ, കെ പി നാണി തുടങ്ങിയ ഗായകരുടെ സംഘത്തിൻ്റെ ഹാർമ്മോണിസ്റ്റും കീബോർഡ് ആർട്ടിസ്റ്റുമായി ധർമ്മൻ ഏഴോം പ്രവർത്തിച്ചു.

കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ച ഏഴോം നവോദയയുടെ 'കറുത്തവാവ് ' നാടകത്തിൻ്റെയും 

സംഗീത സംവിധായകൻ ധർമ്മൻ ഏഴോം ആയിരുന്നു.1980 ലാണ് ധർമ്മൻ്റെ നാടക സംഗീത ജീവിതത്തിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റമുണ്ടാകുന്നത്.

എംസുകുമാരൻ്റെ കഥയെ മുൻനിർത്തി കരിവെള്ളൂർ

മുരളി രചനയും ഒ കെ കുറ്റിക്കോൽ സംവിധാനവും നിർവ്വഹിച്ച് തൃക്കരിപ്പൂർ ദേശാഭിമാനി തിയറ്റേഴ്സ് അവതരിപ്പിച്ച 'സംഘഗാനം '

എന്ന നാടകത്തിൽ ധർമ്മൻ ഏഴോം നയിച്ച സംഗീത വിഭാഗം വൻ ജനപ്രീതി പിടിച്ചുപറ്റി.'ദൂരെ ദൂരെ മലമുകളിൽ ദൂരെയുള്ള മേടുകളിൽ ' എന്നു തുടങ്ങുന്ന ധർമ്മൻ്റെ സംഗീതത്തിലുള്ള ഗാനം അക്കാലത്ത് അതിപ്രശസ്തമായിരുന്നു.കണ്ണൂർ ,കാസർകോട് ജില്ലകളിലെ ഒട്ടുമിക്ക അമേച്വർ നാടകങ്ങളുടെയും സംഗീത സംവിധാനം ധർമ്മനാണ് നിർവ്വഹിച്ചത്.

1987 ഫെബ്രുവരി 10 ന് രൂപം കൊണ്ട പ്രശസ്ത പ്രൊഫഷണൽ നാടക സംഘമായ കണ്ണൂർ സംഘചേതനയുടെ ആദ്യ

നാടകമായ 'നീതിപക്ഷം' മുതൽ പ്രജാപതി, സഖാവ് , പഴശ്ശിരാജ, സൂര്യാ പേട്ട്, കാളകൂടം, ചരിത്രം അവസാനിക്കുന്നില്ല, സ്വാതന്ത്ര്യത്തിൻ്റെ മുറിവുകൾ, ഫ്രീഡം റോഡ്, സമയതീരം,

മറുപുറം, ചെഗുവേര ,പിരാന, സൂര്യഹൃദയം,

രണ്ടിടങ്ങഴി തുടങ്ങി പതിനാറോളം നാടകങ്ങളുടെയും സംഗീത സംവിധായകനായി പ്രവർത്തിച്ചത് ധർമ്മൻ ഏഴോം ആയിരുന്നു. സ്വാതന്ത്ര്യത്തിൻ്റെ മുറിവുകൾ,സൂര്യഹൃദയം എന്നീ നാടകങ്ങളുടെ പശ്ചാത്തലസംഗീതത്തിന് സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. 

2001 ൽ ജനകീയ സംഗീതത്തിനുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു.വടക്കൻ കേരളത്തിൻ്റെ അരങ്ങിൻ്റെ സംഗീതജ്ഞനായ ധർമ്മൻ ഏഴോം ഏറ്റവും കൂടുതൽ പ്രവർത്തിച്ചത്  കരിവെള്ളൂർ മുരളി, ഒ കെ കുറ്റിക്കോൽ എന്നിവർക്കൊപ്പമാണ്.ഏഴോം കാനായിലെ കണ്ണൻ പെരുമലയൻ ശ്രീദേവി ദമ്പതികളുടെ ധർമ്മൻ ഏഴേം.2026 ലെ ഒ കെ കുറ്റിക്കോൽ പുരസ്കാരം ധർമ്മൻ ഏഴോം എന്ന ജനകീയ സംഗീതജ്ഞന് നൽകുവാൻ കരിവെള്ളൂർ മുരളിചെയർമാനുംസന്തോഷ് കീഴാറ്റൂർ,രജിതമധു, കെ ദാമോദരൻ,

എസ് പി രമേശൻ      എന്നിവർ അംഗങ്ങളുമായ ജൂറിയാണ്  തീരുമാനിച്ചത് .

ആഗസ്റ്റ് 13 ന് വൈകുന്നേരo    5 മണിക്ക് 

ഒ കെ കുറ്റിക്കോൽ ചരമദിനത്തിൽ   തളിപ്പറമ്പ് 

കെ കെ എൻ പരിയാരം ഹാളിൽ   വെച്ച് പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ കെ ജയദേവൻ അവാർഡ് സമർപ്പണം നടത്തുന്നതാണ്. 

10,000 രൂപയും ചിത്രൻ കുഞ്ഞിമംഗലം രൂപകല്പന ചെയ്ത  ശില്പവും അടങ്ങുന്നതാണ് അവാർഡ്.ഇതോടനുബന്ധിച്ച് നടന്ന 

പത്രസമ്മേളനത്തിൽ  കരിവെള്ളൂർ മുരളി (ജൂറി ചെയർമാൻ),

രജിത മധു,എസ് പി രമേശൻ,എം സന്തോഷ്,

എം വി ജനാർദ്ദനൻ    എന്നിവർ പങ്കെടുത്തു.



إرسال تعليق

0 تعليقات