ഈ വര്‍ഷത്തെ ചിന്ത രവീന്ദ്രൻ പുരസ്കാരം ഭാവനയ്ക്ക്


ഈ വര്‍ഷത്തെ ചിന്ത രവീന്ദ്രൻ പുരസ്കാരത്തിന് ചലച്ചിത്ര താരം ഭാവന അർഹയായി. അന്‍പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഈ മാസം 25ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന ചിന്ത രവീന്ദ്രൻ അനുസ്മരണ പരിപാടിയില്‍ പുരസ്കാരം സമ്മാനിക്കും. 25ന് രാവിലെ 10 മണിക്കാണ് പരിപാടി. എന്‍. റാം അനുസ്മരണ പ്രഭാഷണം നടത്തും. അതേസമയം കെ. സച്ചിദാനന്ദന്‍, കെ. സി.നാരായണന്‍, എം. പി സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.



Post a Comment

0 Comments