നഗരസഭാ ജനകീയ കർമ്മ സമിതി ഭാരവാഹികൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരിയെ കണ്ട് ദേശീയ പാതയിൽ നീലേശ്വരത്ത് മേൽപ്പാത നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. രാജ് മോഹൻ ഉണ്ണിത്താൻ എം പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര മന്ത്രിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തിയത്. മുൻ എം പി പി കരുണാകരൻ, നീലേശ്വരം നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ, കർമ്മ സമിതി രക്ഷാധികാരി മാമുനി വിജയൻ , വൈസ് ചെയർമാന്മാരായ കെ പി നസീർ , ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് സാഗർ ചാത്തമത്ത്, സേതു ബംഗളം എന്നിവർ അടങ്ങുന്ന സംഘമാണ് കേന്ദ്ര മന്ത്രിയെ കണ്ടത്.





0 Comments