ഡെങ്കിപ്പനി വിരുദ്ധമാസാചരണം ജില്ലാതല ഉദ്ഘാടനം നടത്തി


ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കേരള സായുധ പോലീസ് ബറ്റാലിയൻ ആസ്ഥാനമായ മാങ്ങാട്ടുപറമ്പിൽ കെ.എ.പി നാലാം കമാൻഡൻ്റ് രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.സി സച്ചിൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡെപ്യൂട്ടി കമാൻഡന്റ് ഹരി എം, അസിസ്റ്റൻറ് കമാണ്ടന്റുമാരായ രാജീവൻ എ, സാലു കെ തോമസ്, ഹരിപ്രസാദ് എം.കെ, കെ.എ.പി മെഡിക്കൽ ഓഫീസർ ഡോ. ഭാവന രമേശ്, ടെക്നിക്കൽ അസിസ്റ്റൻറ് എം.ബി മുരളി, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഷബീർ വി.എ, ബയോളജിസ്റ്റ് രമേശൻ സി.പി, ഇൻസ്പെക്ടർ പുഷ്കരാക്ഷൻ മാങ്ങാട്ടുപറമ്പ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനശേഷം ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. ഷിനി കെ.കെ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡെങ്കിപ്പനി ബോധവൽക്കരണ പ്രദർശനവും സംഘടിപ്പിച്ചു. 




إرسال تعليق

0 تعليقات