ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ നാളെ കൊച്ചിയിൽ


സാധാരണ സംഗീതപരിപാടികളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവുമായി ‘The Bansuri Circle’ കൊച്ചിയിലെത്തുന്നു. ഇത് ഒരു സംഗീതവിരുന്ന് മാത്രമല്ല, മനോഹരമായ ഓർമ്മകൾ കൂടി സമ്മാനിക്കുന്നതായിരിക്കും. സംഗീതജ്ഞൻ രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഈ പരിപാടി, തിരക്കിൽ നിന്ന് മാറി സംഗീതത്തെ അടുത്തറിഞ്ഞ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഒരുക്കിയിരിക്കുന്നത്. ഓടകുഴലിന്റെ ആത്മസ്പർശിയായ ഈണങ്ങൾക്കൊപ്പം ആസ്വാദകർക്ക് ശാന്തവും ഹൃദ്യവുമായ ഒരു അനുഭവം നൽകുമെന്നത് തീർ‌ച്ച. പരിമിതമായ പ്രേക്ഷകർക്ക് മാത്രമുള്ളതായിരിക്കും വേദി. സംഗീതത്തിനൊപ്പം ഡിന്നറും പരിപാടിയുടെ ഭാഗമാകും. ഈ മാസം 24ന് വൈകുന്നേരം ഏഴു മണി മുതൽ കളമശ്ശേരി ചക്കോളാസ് പവിലിയനിലാണ് ദി ബൻസുരി സർക്കിൾ സം​ഗീത വിരുന്ന് അരങ്ങേറുക. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് (bookmyshow.com) സ്വന്തമാക്കാം. സംഗീതം കേൾക്കുക മാത്രമല്ല, അത് അനുഭവിക്കുകയും ഓർമ്മകളാക്കി മാറ്റുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് The Bansuri Circle തീർച്ചയായും വേറിട്ടൊരു അനുഭവമായിരിക്കും.



Post a Comment

0 Comments