നീറ്റ് ജെ ഇ ഇ പരീക്ഷകളിൽ നിർണായക മാറ്റം വരുത്താൻ ശുപാർശ. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള 9 അംഗ സമിതിയുടേതാണ് ശിപാർശ. പന്ത്രണ്ടാം ക്ലാസ് മാർക്കിന് 50% വെയിറ്റേജ് നൽകും. എൻ സി ഇ ആർ ടി സിലബസുമായി പരീക്ഷകൾ കൂടുതൽ സംയോജിപ്പിക്കണമെന്നും പ്രവേശന പരീക്ഷകൾ എഴുതാൻ ഒന്നിലധികം അവസരം വേണമെന്നും ശുപാർശയിൽ പറയുന്നു.
പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണം. റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസ കേന്ദ്ര മന്ത്രാലയത്തിന് സമർപ്പിക്കാൻ ഇരിക്കുകയാണ് വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള 9 അംഗ സമിതി. നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് സമീപകാലത്തുണ്ടായിരുന്നത്. ഇതിൻ വലിയ പ്രതിഷേധങ്ങളാണ് ഇപ്പോഴും ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്.





0 Comments