വിളമന ഗവ. എല്‍പി സ്‌കൂളില്‍ റോയല്‍ ലയണ്‍സ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു.

 


ഇരിട്ടി: വിളമന ഗവ.എല്‍പി സ്‌കൂളില്‍ ലയണ്‍സ് സേവന വാര പരിപാടികളുടെ ഭാഗമായി ഇരിട്ടി ലയണ്‍സ് റോയലും മൈക്രോസിസ്റ്റം സിസിടിവിയും ചേര്‍ന്ന് സിസിടിവി ക്യാമറ സ്ഥാപിക്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍  ഉദ്ഘാടനം ചെയ്തു. ലയണ്‍സ് റോയല്‍ പ്രസിഡന്റ് വി.എസ്.ജയന്‍ അധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.വിനോദ് കുമാര്‍, വൈസ് പ്രസിഡന്റ് പി.എന്‍.ജെസ്സി, പ്രധാനാധ്യാപിക ഷീല തോമസ്, ലയണ്‍സ് ഡിസ്ട്രിക്ട്  ക്യാബിനറ്റ് അംഗങ്ങളായ  ഡോ.ജി.ശിവരാമകൃഷ്ണന്‍, എ.കെ.ഹസ്സന്‍, പിടിഎ പ്രസിഡന്റ് എന്‍.എം.സുധീഷ്, സ്റ്റാഫ് സെക്രട്ടറി പി.കെ.നൗഷാദ്, സിസിടിവി അസോസിയേഷന്‍ ഭാരവാഹി ഇ.ഷാജി എന്നിവര്‍ സംസാരിച്ചു. മൈക്രോസിസ്റ്റംസ് മാനേജിങ് ഡയറക്ടര്‍ ബിപിന്‍ വിജയന്‍ പദ്ധതി വിശദീകരിച്ചു. സ്‌കൂളിലെ രണ്ട് കംപ്യൂട്ടറും സൗജന്യമായി സര്‍വീസ് ചെയ്യാമെന്നും ലയണ്‍സ് ഭാരവാഹികള്‍ അറിയിച്ചു.





Post a Comment

0 Comments