നെടുമ്പാശേരിയിൽ സ്വർണക്കടത്ത്; ഒരു കിലോഗ്രാം സ്വർണം പിടികൂടി

 

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണക്കടത്ത്. വിദേശത്തു നിന്നു കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം സ്വർണമാണ് വിമാനത്താവളത്തിൽ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. സംഭവത്തിൽ പാലക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു.

എയർ ഏഷ്യ വിമാനത്തിൽ ക്വാലലംപൂരിൽ നിന്നെത്തിയ പാലക്കാട് സ്വദേശി യൂസഫ് ആണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി ആർ ഐ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. മിശ്രിത രൂപത്തിൽ ശരീര ഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.



إرسال تعليق

0 تعليقات