ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു.

 

സഹകരണ മേഖലയിൽ ലോകത്തിനു തന്നെ മാതൃക തീർത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു. ഇന്ന് പുലർച്ചെ കോയമ്പത്തൂരിൽ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസ്സുകാരനായ അദ്ദേഹം അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സഹകരണ മേഖലയിലെ അതികായനെയാണ് ഇതോടെ കേരളത്തിന് നഷ്ടമായത്.

സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് വടകരയിലെ സ്വവസതിയിൽ നടക്കും.മൂന്നു മണിക്ക് കോഴിക്കോട് ടൗൺ ഹാളിലും വൈകുന്നേരം അഞ്ചരയ്ക്ക് വടകര ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. പിന്നാലെ എട്ടരയ്ക്ക് സൊസൈറ്റിയുടെ ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും.



إرسال تعليق

0 تعليقات