വീണ്ടും വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നിയമന വിവാദം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ യോഗ്യതയില്ലാത്തവരെ സർക്കാർ നിയമിച്ചതാണ് കടുത്ത വിമർശത്തിന് കാരണമായത്. ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർമാർ തസ്‌തികകളിലെ നിയമനമാണ് വിവാദത്തിലായത്. മേഖലയുമായി ബന്ധമില്ലാത്ത ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്കാണ് ഡെപ്യൂട്ടേഷൻ വഴി നിയമനം നൽകിയത്. നിയമനം വിഎച്ച്എസ്ഇ അധ്യാപകരുടെ പ്രമോഷൻ അട്ടിമറിച്ചെന്നും ആരോപണമുയരുന്നുണ്ട്. വിവിധ മേഖലകളിലായി തൊഴിലധിഷ്‌ഠിത കോഴ്‌സുകളാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പഠിപ്പിക്കുന്നത്. എസ് എസ് കെ, സീമാറ്റ് ഡയറക്ടർ നിയമനങ്ങൾ നേരത്തെ വിവാദത്തിലായിരുന്നു.







0 تعليقات