ജി സുധാകരന്റേത് വ്യക്തിപരമായ അധിക്ഷേപമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും എച്ച് സലാം. ജി സുധാകരന്റേത് പൊളിറ്റിക്കൽ ക്രിമിനൽ പരാമർശമാണെന്നും പ്രയോഗത്തിലൂടെ സുധാകരൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതിയിൽ വന്ന് പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
2021 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തങ്ങൾ ഇല്ലാതിരുന്നിട്ടും സുധാകരൻ സ്വന്തം നിലയിൽ പണം പിരിച്ചെന്നും
പിരിച്ച പണം പാർട്ടിക്ക് നൽകിയില്ലെന്നും സലാം പറഞ്ഞു. പിരിച്ച പണത്തിൻ്റെ കണക്ക് സുധാകരൻ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പാർട്ടി അനുമതിയോടെയാകും നടപടിയെന്നും ആരെല്ലാം എത്ര കൊടുത്തു എന്ന് പറഞ്ഞ് അദ്ദേഹത്തെ ആക്ഷേപിക്കാൻ താൻ തയ്യാറല്ലെന്നും സലാം പറഞ്ഞു. ആരുടെയൊക്കെ കയ്യിൽ നിന്നും പൈസ വാങ്ങിയെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കൈരളി റിപ്പോർട്ടറെ വർഗീയവാദി എന്നുവിളിച്ച സുധാകരന്റെ പരാമർശം സംസ്കാര ശൂന്യമായ പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. 2021ൽ മത്സരിച്ചപ്പോൾ തന്നെയും വർഗീയവാദിയാക്കാൻ സുധാകരൻ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു.





0 Comments