കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ ഡിസ്പെൻസറി, ആയുർവേദ ഡിസ്പെൻസറി എന്നീ ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു ഗ്രാമപഞ്ചായത്ത് ഭരണസമിതി കെ.എസ്.ആർ.ടി.സിയുമായി കൈകോർത്തു നടപ്പിലാക്കുന്ന ഗ്രാമവണ്ടി സർവീസ് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരം ഗ്രാമവണ്ടി സർവീസ് അനുവദിച്ച് നൽകിയത്. ജില്ലയിലെ രണ്ടാമത്തെയും തലശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ആദ്യത്തെയും ഗ്രാമവണ്ടിയാണ് കുന്നത്തുപറമ്പിൽ സർവീസ് ആരംഭിച്ചത്. പരിപാടിയിൽ പി കെ പ്രവീൺ എംഎൽഎ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫസീല കെ, വൈസ് പ്രസിഡണ്ട് കെ പി രാമചന്ദ്രൻ, കെഎസ്ആർടിസി കണ്ണൂർ ഡിടിഒ രഞ്ജിത്ത് പി ഇ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ പി സമീറ, പി കെ മുഹമ്മദലി, എ പി ലിബിഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബിൻ ജോസ്, ജില്ലാ പഞ്ചായത്ത് അംഗം സി കെ മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിജിഷ കെ, മെമ്പർമാരായ ഉഷ എം, രജുല പി ഒ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ പി രാജേഷ്, ബിന്ദു കെ സി, സുജില ടി, രാജൻ കെ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമവണ്ടി കടന്നുപോകുന്ന കേന്ദ്രങ്ങളിൽ പഞ്ചായത്തിലെ പൗരാവലി ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടിയും മധുരപലഹാരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും സ്വീകരിച്ചു.





0 Comments