മഴക്കാലത്ത് വാഹനത്തിലെ വിൻഡ് ഷീൽഡിൽ അനുഭവപ്പെടുകയും അത് കാഴ്ചയെ മറക്കുകയും ചെയ്യുന്ന അവസ്ഥ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. പുറത്തേയും അകത്തേയും താപനില വ്യത്യസ്ഥമാകുന്നതാണ് ഇതിന് കാരണം. ഇതിന് പലപരിഹാരങ്ങൾ ഉണ്ടെങ്കിലും വാഹനമോടിക്കുന്നവർക്ക് ഇതിനെപ്പറ്റി അറിയാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതിനെ എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. വാഹനത്തിന്റെ എ സി ഡീഫോഗർ മോഡിൽ ഇടുന്നത് വിൻഡ് ഷീൽഡിലെ ഫോഗ് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ഇതിലൂടെ എസിയുടെ കാറ്റിൻ്റെ ദിശ നേരിട്ട് വിൻഡ് ഷീൽഡിലേക്ക് എത്തും. ഇത് ഈർപ്പം പരിഹരിക്കാൻ സഹായകമാണ്. ഏസി ഉപയോഗിക്കുമ്പോൾ റീസർക്കുലേഷൻ മോഡിന് പകരം ഫ്രഷ് എയർ മോഡ് ഉപയോഗിക്കുക. പൊതുവെ മഴയുള്ളപ്പോൾ പുറത്തെ താപനില കാറിൻ്റെ അകത്തെ താപ നിലയിൽ നിന്ന് വലിയ വ്യത്യാസത്തിൽ ഇരിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുക. അതിനാൽ അകത്തേയും പുറത്തേയും താപനില ഒരു പോലെ ക്രമീകരിക്കാൻ ശ്രമിക്കണം.





0 Comments